കേരളം

kerala

ETV Bharat / business

ഗാന്ധിജയന്തി ദിനത്തില്‍ കൊച്ചി മെട്രോ യാത്രനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു - Kochi metro celebrates Gandhi Jayanti

സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം.

Kochi metro declares offers in Gandhi Jayanti  ഗാന്ധിജയന്തി ദിനത്തില്‍ കൊച്ചിമെട്രോ  സ്വാതന്ത്ര്യ സമരസേനാനികള്‍  കൊച്ചി മെട്രോ  kochi metro  Kochi metro celebrates Gandhi Jayanti
ഗാന്ധിജയന്തി ദിനത്തില്‍ കൊച്ചിമെട്രോ യാത്രനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

By

Published : Sep 30, 2022, 10:43 PM IST

എറണാകുളം:ഗാന്ധിജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധി ജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.

സ്വാതന്ത്ര സമര സേനാനികൾക്ക് ഒക്ടോബർ രണ്ടിന് കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര്യ സമരസേനാനികളുടെ തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും. ഗാന്ധിജയന്തി ദിനത്തിൽ പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡിന്‍റ നിരക്കും ആനുവൽ ഫീസുമായ 225 രൂപ കാഷ്ബാക്ക് ആയി തിരികെ ലഭിക്കും.
ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി എം.ജി.റോഡ് മെട്രോ സ്റ്റേഷന് മുന്നിൽ നിർമ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ ഒക്ടോബർ ഒന്നിന് രാവിലെ ഹൈബി ഈഡൻ എം.പി അനാച്ഛാദനം ചെയ്യും. കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയാണ് 4.5 അടി ഉയരമുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നിർമ്മിച്ചത്.

സ്‌തൂപത്തിന് അഞ്ച് അടിയാണ് ഉയരം. നിർമാണ പ്രവർത്തനങ്ങൾ മൂന്ന് മാസം കൊണ്ടാണ് പൂർത്തിയായത്. ചെട്ടിയാകുന്നേൽ ഗ്രൂപ്പാണ് പ്രതിമയുടെ നിർമാണ ചെലവ് വഹിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details