ന്യൂഡല്‍ഹി:ജൂലൈയിൽ കിയ മോട്ടോഴ്‌സിന്‍റെ മൊത്ത വിൽപ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം ഉയർന്നതായി റിപ്പോര്‍ട്ട്. 22,022 യൂണിറ്റ് വാഹനങ്ങളാണ് ഈ വര്‍ഷം കമ്പനി വില്‍പ്പന നടത്തിയത്. 2021-ല്‍ 15,016 യൂണിറ്റുകള്‍ ആയിരുന്നു.
അതിവേഗം വളര്‍ന്ന് കിയ, മൊത്ത വിൽപ്പനയില്‍ 47 ശതമാനം വര്‍ധനവ്
ജൂലൈയിൽ കിയ മോട്ടോഴ്‌സിന്‍റെ മൊത്ത വിൽപ്പനയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം വര്‍ധിച്ചത്
കഴിഞ്ഞ മാസം 8,451 യൂണിറ്റ് സെൽറ്റോസും, 7,215 യൂണിറ്റ് സോനെറ്റും വാഹന നിർമാതാക്കൾ വിറ്റിരുന്നു. കൂടാതെ, ജൂലൈയിൽ 5,978 യൂണിറ്റ് കാരൻസും, 288 യൂണിറ്റ് കാർണിവലുമാണ് വാഹന നിര്‍മാതാക്കള്‍ വിറ്റത്.
വിതരണ ശൃംഖലയിലെ ക്രമാനുഗതമായ പുരോഗതിയും ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ തുടർച്ചയായ സ്‌നേഹവും കിയ ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടിയെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡന്‍റും സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവിയുമായ ഹർദീപ് സിങ് ബ്രാർ പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ഉത്സവ സീസണിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ഡെലിവറികൾ നൽകാനായി സപ്ലൈകള്‍ മെച്ചപ്പെടുത്താന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. 2022 ഫെബ്രുവരി മുതല്‍ കമ്പനിയിലെ ഉത്‌പാദന സൗകര്യം പൂർണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.