തിരുവനന്തപുരം: ബജറ്റില്‍ ഗ്രാമവികസന മേഖലയ്‌ക്കാകെ 6294.30 കോടി രൂപ വകയിരുത്തി. കേന്ദ്രസഹായമായി 4515.29 കോടി രൂപ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2023-24ൽ 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കാനും 3110 കോടി രൂപ തൊഴിലുറപ്പ് വേതനമായി ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു.
ഗ്രാമവികസനത്തിന് 6294.04 കോടി രൂപ - സംസ്ഥാന ബജറ്റിൽ
2023-24 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ ഗ്രാമവികസനത്തിനായി 6294.04 കോടി രൂപ വകയിരുത്തി.
ഗ്രാമവികസനം
പദ്ധതിയുടെ സംസ്ഥാന വിഹിതമായി 230.10 കോടി രൂപ വകയിരുത്തി. 'പ്രധാൻമന്ത്രി ഗ്രാമ സഡക് യോജന'യുടെ സംസ്ഥാന വിഹിതമായി 80 കോടി രൂപ വകയിരുത്തുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 65 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കും. ഇതിനായി 150 കോടി രൂപ അനുവദിച്ചു.
പ്രാദേശിക സർക്കാരുകൾ വഴി നടപ്പിലാക്കുന്ന ദീൻദയാൽ- അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പൊതുവിഭാഗം, പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ എന്നീ പദ്ധതികളുടെ സംസ്ഥാനവിഹിതമായി 111.86 കോടി രൂപ വകയിരുത്തുന്നു.
Last Updated : Feb 3, 2023, 12:59 PM IST