തിരുവനന്തപുരം:സഹകരണ മേഖലയ്‌ക്കായി 140.50 കോടി അനുവദിച്ചു. കോര്‍പറേറ്റീവ് ഇനിഷിയേറ്റീവ് ഫോര്‍ ടെക്‌നോളജി ഡ്രിവണ്‍ ഇന്‍ അഗ്രികള്‍ചര്‍ പദ്ധതി 34.5 കോടി ആക്കി ഉയര്‍ത്തി. മേഖലയുടെ ആധുനികവത്‌കരണത്തിന് 5.5 കോടി. വിവിധ സഹകരണ പരിപാടികള്‍ക്കുള്ള വകയിരുത്തല്‍ 18.40 കോടി ആക്കി ഉയര്‍ത്തി.
സഹകരണ മേഖലയ്‌ക്കായി 140.50 കോടി - കേരള ബജറ്റ് 2023
സഹകരണ മേഖലയ്‌ക്കായി 140.50 കോടി അനുവദിച്ചു
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന വിവിധ പരിപാടികള്‍ക്കായി നാല് കോടി രൂപ വകയിരുത്തി. സഹകരണ ആശുപത്രി, സഹകരണ സംഘം, സാഹിത്യ സഹകരണ സംഘങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി 8.50 കോടി രൂപയില്‍ നിന്ന് 18.40 കോടി ആക്കി ഉയര്‍ത്തി. പട്ടിക ജാതി പട്ടിക വര്‍ഗ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതികള്‍ക്കായി 3.60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
വനിത സഹകരണ സംഘങ്ങള്‍ക്ക് 2.50 കോടിയും സഹകരണ അംഗ സമാശ്വാസ നിധിയിലേയ്‌ക്ക്, സര്‍ക്കാര്‍ ധനസഹായമായി 4.20 കോടി രൂപയും വകയിരുത്തി.