തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന് 51.57 കോടി വകയിരുത്തി. പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറ് കോടി അനുവദിച്ചു. മണ്ണ് - ജലസംരക്ഷണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്കായി 89.75 കോടി രൂപ വകയിരുത്തി. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഒൻപത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ സൂക്ഷ്‌മ നീർത്തട പദ്ധതികൾക്കായി മൂന്ന് കോടി രൂപയും പാലക്കാട് ജില്ലയിലെ തൃത്താല, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നിയോജകമണ്ഡലങ്ങളിലെ നീർത്തട വികസനത്തിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന് 51.57 കോടി - Budget 2023 Live
ബജറ്റ് 2023 ൽ പരിസ്ഥിതി സംരക്ഷണത്തിന് 51.57 കോടി വകയിരുത്തി
പരിസ്ഥിതിയ്‌ക്ക് പരിഗണന
ജൈവ വൈവിധ്യ സംരക്ഷണ പദ്ധതികൾക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശങ്ങളെ പ്രകൃതിദത്ത വനങ്ങളായി മാറ്റുന്നതിനും പരിസ്ഥിതി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നബാർഡ് ആർഐഡിഎഫിന്‍റെ സഹായത്തോടെയുള്ള പദ്ധതിയ്‌ക്ക് 51.57 കോടി അനുവദിച്ചു.
Last Updated : Feb 3, 2023, 5:27 PM IST