തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പരിസ്ഥിതി സൗഹൃദ കേരള പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ചു. 'ക്ലീൻ എനർജി' എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രൈജൻ ഉത്‌പാദനത്തിന് അനുകൂല അന്തരീക്ഷം സംസ്ഥാനത്തുണ്ട്.
പരിസ്ഥിതി ആവാസമേഖലയ്‌ക്ക് 26.38 കോടി - budget 2023 Environment friendly Kerala
ബജറ്റ് 2023 ൽ പരിസ്ഥിതി സൗഹൃദ കേരള പ്രവർത്തനങ്ങൾക്ക് സഹായം
പരിസ്ഥിതി ആവാസമേഖലയ്‌ക്ക് സഹായം
കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി അടുത്ത വർഷത്തിനുള്ളിൽ 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 20 കോടി രൂപ ബജറ്റിൽ അധികമായി നീക്കിവച്ചിട്ടുണ്ട്. പരിസ്ഥിതി ആവാസമേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 26.38 കോടിയാണ് അനുവദിച്ചത്.
Last Updated : Feb 3, 2023, 3:25 PM IST