തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഒക്‌ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് പുതുതായി സര്‍വിസ് ആരംഭിക്കും. തിങ്കളാഴ്‌ച ഒഴികെ ആഴ്‌ചയില്‍ ആറ് സര്‍വിസുകള്‍ ഉണ്ടാകും. കേരളത്തില്‍ നിന്നും തമിഴ്‌നാടിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് സഹായകമാകുന്നതാണ് പൂനെയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സര്‍വിസ്.
തിരുവനന്തപുരം പൂനെ സര്‍വിസ് ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ; ആഴ്‌ചയില്‍ ആറ് സര്‍വിസുകള്‍ - സ്വകാര്യ വിമാനകമ്പനി
തിരുവനന്തപുരം മുതല്‍ പൂനെയിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഒക്‌ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ സ്വകാര്യ വിമാനകമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്
തിരുവനന്തപുരം പൂനെ സര്‍വിസ് ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ; ആഴ്‌ചയില്‍ ആറ് സര്‍വിസുകള്‍
തിരുവനന്തപുരത്ത് നിന്ന് രാത്രി 11.45ന് പുറപ്പെടുന്ന വിമാനം (6 e 6951) പുലര്‍ച്ചെ 1.35ന് പൂനെയിലെത്തും. പിന്നീട് മടക്ക വിമാനം (6 e 6746) പുലര്‍ച്ചെ 2.05ന് പുറപ്പെട്ട് 04.15ന് തിരുവനന്തപുരത്തെത്തും. പുതിയ സര്‍വിസിനുള്ള ബുക്കിങ് ആരംഭിച്ചതായി തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
Last Updated : Sep 21, 2022, 4:28 PM IST