കേരളം

kerala

ETV Bharat / business

ജൂണില്‍ രാജ്യത്ത് പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപഭോഗത്തില്‍ വര്‍ധനവ് - പെട്രോള്‍

കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ 18 ശതമാനത്തിന് അടുത്താണ് ഉപഭോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്

India's fuel consumption jumps 18 pc in June  petroleum product consumption in India  post covid economic activity  പെട്രോളിയം ഉത്‌പന്നങ്ങളിലെ വര്‍ധനവ്  കൊവിഡാനന്തര സാമ്പത്തിക പ്രവര്‍ത്തനം  പെട്രോള്‍ ഡീസല്‍  പെട്രോള്‍  ഡീസല്‍
ജൂണില്‍ രാജ്യത്ത് പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപഭോഗത്തില്‍ വര്‍ധനവ്

By

Published : Jul 9, 2022, 2:48 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപഭോഗം ഈ വര്‍ഷം ജൂണില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. 17.9 ശതമാനം വര്‍ധിച്ച് 18.67 ദശലക്ഷം ടണ്ണിന്‍റെ ഉപഭോഗമാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ചും ജൂണില്‍ ഉപഭോഗത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പെട്രോളിയം ഉത്‌പന്നത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോഗം ഡീസലിലാണ്. പെട്രോളില്‍ 23.2 ശതമാനം, ഡീസലില്‍ 23.9 ശതമാനം എന്നിങ്ങനെയാണ് ഉപഭോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. കൊവിഡാനന്തര ശേഷമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വര്‍ധനവാണ് ഉപഭോഗത്തില്‍ പ്രതിഫലിക്കുന്നത്.

ABOUT THE AUTHOR

...view details