ന്യൂഡൽഹി: ഉത്സവ സീസണോടനുബന്ധിച്ച് കൂടുല്‍ തിരക്ക് അനുഭവപ്പെടുന്ന റയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വര്‍ധിപ്പിച്ചതായി ഡിവിഷണൽ റെയിൽവേ മാനേജര്‍(ഡിഎംആര്‍) അറിയിച്ചു. 10 രൂപയുള്ള പ്ലാറ്റ്‌ഫോം ടിക്കറ്റിന് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ന്യൂഡൽഹി, ഓൾഡ് ഡൽഹി, ആനന്ദ് വിഹാർ ടെർമിനൽ, ഹസ്രത്ത് നിസാമുദ്ദീൻ, ഡൽഹി സരായ് റോഹില്ല, ഗാസിയാബാദ് എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വര്‍ധിപ്പിച്ചത്.
റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു
ഒക്‌ടോബര്‍ 31 വരെയാണ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുക. നവംബര്‍ ഒന്ന് മുതല്‍ 10 രൂപക്ക് തന്നെ ടിക്കറ്റ് ലഭിക്കും
റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു; ടിക്കറ്റിന് 30ലേക്ക് രൂപ
ഉത്സവ സീസണില്‍ ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിലെ തിരക്ക് പരിഗണിച്ചാണ് നിരക്ക് വര്‍ധന. നവരാത്രിക്കും ദസറ ആഘോഷങ്ങള്‍ക്കും ശേഷം വരാനിരിക്കുന്ന ദീപാവലി, ഛഠ് എന്നിവക്കും സ്റ്റേഷനുകളിലെ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ 31 വരെയാണ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുക.
നവംബര്‍ ഒന്ന് മുതല്‍ 10 രൂപക്ക് തന്നെ ടിക്കറ്റ് ലഭിക്കും.