ഇടുക്കി:ബഫർസോണും നിർമ്മാണ നിരോധനവും വ്യാപാര മേഖലയെ ദുർബലമാക്കിയാതായി ഇടുക്കി ജില്ലയിലെ വ്യാപാരികൾ. നിരവധി പ്രതിസന്ധികളിലൂടെ കടന്ന് അതിജീവനത്തിനായി പോരാടുന്ന വ്യാപാര സമൂഹം മറ്റ് തൊഴിൽ മേഖകൾ തേടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന കരിനിയമങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യാപരികളെയാണെന്നും വ്യാപാര മേഖല ദിനം പ്രതി ദുർബലമാകുകയാണെന്നും ഇവർ പറയുന്നു.
ബഫർസോണും നിർമ്മാണ നിരോധനവും; ആശങ്കയിൽ വ്യാപാരികൾ - കരിനിയമങ്ങൾ
ബഫർസോൺ, നിർമ്മാണ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയവ ഇടുക്കിയിലെ വ്യാപാര മേഖലയെ ബാധിച്ചതായി വ്യാപാരികൾ.
ആശങ്കയിൽ വ്യാപാരികൾ
ബഫർസോൺ, നിർമ്മാണ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങി ജില്ലയിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ രൂക്ഷമായതോടെ വ്യാപാര മേഖലയും സ്‌തംഭിച്ചു. ഉപജീവനത്തിനായി മറ്റ് മാർഗങ്ങൾ തേടുകയാണെന്നും ജില്ലയിലെ വ്യാപാരികൾ പറയുന്നു.