ബാങ്ക് വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്. നിങ്ങള്‍ നല്‍കുന്ന പ്രാഥമിക ഡോക്യുമെന്‍റുകള്‍ പരിശോധിച്ച് എത്ര തുക വരെ വായ്‌പയായി ലഭിക്കുമെന്നതിനെ കുറിച്ചുള്ള വിവരമാണ് ബാങ്ക് നിങ്ങളെ ആദ്യം അറിയിക്കുക. ബാങ്ക് നിര്‍ദേശിച്ച എല്ലാ ഡോക്യുമെന്‍റുകളും നല്‍കിയതിന് ശേഷമാണ് വായ്‌പ തുക എത്രയാണെന്ന കാര്യം തീരുമാനിക്കുന്നത്.
നിങ്ങള്‍ വായ്‌പ ഉപയോഗിച്ച് ആര്‍ജിക്കുന്ന ആസ്‌തിയുടെ മൂല്യം എത്രയാണെന്നുള്ളതും ബാങ്ക് പരിഗണിക്കും. വ്യക്തിഗത വായ്‌പയോ ഈട് വച്ചുള്ള വായ്‌പയോ ആകട്ടെ, അനുവദിക്കപ്പെട്ടാല്‍ ആദ്യഘട്ടത്തില്‍ ഒരു തുക ബാങ്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇതിനെ ഫുള്‍ പേയ്‌മെന്‍റ് എന്നാണ് വിളിക്കുന്നത്. ആദ്യഘട്ടത്തില്‍ എത്ര തുക അനുവദിക്കുമെന്നത് സംബന്ധിച്ച് ബാങ്ക് നിങ്ങളെ അറിയിക്കും.
വായ്‌പ ഗഡുക്കള്‍ ലഭ്യമാക്കുന്നത് എങ്ങനെ ?:വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തിലാണെങ്കില്‍ പ്രസ്‌തുത വിദ്യാഭ്യാസ സ്ഥാപനവും ഭവന വായ്‌പയാണെങ്കില്‍ അതിന്‍റെ നിര്‍മാതാക്കളും നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട വായ്‌പ തുകയുടെ ബാക്കി ഭാഗം ഘട്ടം ഘട്ടമായി അനുവദിക്കുന്നു. ഭവന വായ്‌പയുടെ കാര്യത്തിലാണെങ്കില്‍ വീട് നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ് ഗഡുക്കള്‍ അനുവദിക്കുക.
പൂര്‍ണമായി പണിത വീടാണെങ്കില്‍ വില്‍പന കരാറിലെ തുകയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുന്നത്. വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തിലും ഗഡുക്കളായിട്ടാണ് തുക അനുവദിക്കുക. ചില അവസരങ്ങളില്‍ പ്രസ്‌തുത വിദ്യാഭ്യസ സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍ ഗഡുക്കളായി നിക്ഷേപിക്കും. ട്യൂഷന്‍ ഫീസല്ലാത്ത ചെലവുകളാണെങ്കില്‍ വായ്‌പയെടുത്ത വ്യക്തിയുടെ അക്കൗണ്ടിലായിരിക്കും ബാങ്ക് ഗഡുക്കള്‍ നിക്ഷേപിക്കുക.