ക്രെഡിറ്റ് കാർഡുകൾ നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡിനെപ്പറ്റി (Kisan Credit card) ചിലരെങ്കിലും കേട്ടുകാണാൻ വഴിയില്ല. പേര് സൂചിപ്പിക്കുംപോലെ കർഷകർക്ക് നൽകുന്ന ക്രെഡിറ്റ് കാർഡാണ് കിസാൻ ക്രെഡിറ്റ് കാർഡ് (Credit Card for Farmers). സാധാരണ ക്രെഡിറ്റ് കാർഡുകൾ പോലെ ബാങ്കുകൾ വഴി തന്നെയാണ് കിസാൻ ക്രെഡിറ്റ് കാർഡുകളും അനുവദിക്കുന്നത്. നബാർഡ് (നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്‍റ് ) ആണ് 1998ൽ കിസാൻ ക്രെഡിറ്റ് കാർഡ് എന്ന പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് ഇന്ത്യയിലെ പൊതുമേഖല, ഷെഡ്യൂൾഡ് ബാങ്കുകൾ വഴി കാർഷിക വായ്പയായി കിസാൻ ക്രെഡിറ്റ് നല്‍കിപ്പോന്നിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയും വായ്പയും 1998 മുതൽ തന്നെ നൽകുന്നുണ്ടെങ്കിലും അടുത്തിടെയാണ് സാധാരണ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായ ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് കർഷകന് ലഭ്യമാക്കിത്തുടങ്ങിയത്.
- കിസാൻ ക്രെഡിറ്റ് കാർഡിന്‍റെ പ്രത്യേകതകൾ
രാജ്യത്തെ കർഷകന്‍റെ എല്ലാത്തരം കാർഷിക ആവശ്യങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് ഈ വായ്പയുടെ മുഖ്യ ലക്ഷ്യം. മറ്റ് വായ്‌പകളെ അപേക്ഷിച്ച് കിസാൻ ക്രെഡിറ്റ് കാർഡിന്‍റെ പ്രധാന പ്രത്യേകത, ഇത് സാധാരണ ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായാണ് പ്രവർത്തിക്കുന്നത് എന്നതാണ്. വായ്‌പ കാലയളവിൽ എപ്പോൾ വേണമെങ്കിലും കാർഡിന്‍റെ പരമാവധി പരിധിക്കകത്തുള്ള പണം വായ്‌പ അക്കൗണ്ടിൽ നിന്ന് എടുക്കുകയും തിരിച്ചടക്കുകയും ചെയ്യാം. പിൻവലിക്കുന്ന തുകയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുന്നുള്ളൂ.
- എങ്ങനെ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം? (How to Apply for Kisan Credit Card)
കൃഷിക്കാർക്കുള്ള പദ്ധതികൾ സാധാരണ കൃഷിഭവൻ വഴിയാണ് നടപ്പാക്കുന്നതെങ്കിലും കിസാൻ ക്രെഡിറ്റ് കാർഡ് കൃഷിഭവനിൽ ലഭിക്കില്ല. ബാങ്ക് മുഖേന മാത്രം നടത്തപ്പെടുന്ന പദ്ധതിയാണിത്. കർഷകർക്ക് ഏറ്റവുമടുത്തുള്ള പൊതുമേഖല ബാങ്കിൽ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. അപേക്ഷാഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. അതത് ബാങ്കുകളുടെ വെബ്‌സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ നൽകാം. പരിശോധിച്ചശേഷം 2 മണിക്കൂറിനുള്ളിൽ തന്നെ അർഹരായ കൃഷിക്കാർക്ക് ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡും പാസ്ബുക്കും നൽകും.
- ആർക്കൊക്കെ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം? (Who Can Apply for Kisan Credit Card)