ന്യൂഡല്‍ഹി: രണ്ട് ട്രേഡിങ് സെഷനുകളില്‍ അദാനി ഗ്രൂപ്പിന് നഷ്‌ടമായത് 29 ബില്ല്യണ്‍ ഡോളറെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അക്കൗണ്ടിംഗിലെ തട്ടിപ്പും മറ്റ് കോർപ്പറേറ്റ് ഭരണ പ്രശ്‌നങ്ങളുമാണ് അദാനി കമ്പനിയുടെ ഓഹരി കൂപ്പ് കുത്താന്‍ കാരണമായതെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗവേഷണത്തെ തുടര്‍ന്നാണ് ഇടിവ് സംഭവിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്ന് അദാനി ഗ്രൂപ്പ് ഭീഷണി മുഴക്കിയതായി ഹിന്‍ഡര്‍ബര്‍ഗ് അറിയിച്ചു.
വെറും രണ്ട് സെഷനുകളില്‍ ഗൗതം അദാനിയുടെ 29 ബില്യണ്‍ മൂല്യമുള്ള സമ്പത്താണ് കൂപ്പുകുത്തിയത്. അതേസമയം, അദാനി ഗ്രൂപ്പിന്‍റെ നിക്ഷേപകര്‍ക്ക് രണ്ട് ദിവസത്തില്‍ ആകെയുള്ള നഷ്‌ടം 48 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 4.17 ലക്ഷം കോടി രൂപയാണ് നഷ്‌ടം സംഭവിച്ചിരിക്കുന്നത്. ജനുവരി 26ന് പൊതു അവധിയായതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണികളും അടച്ചിട്ടിരുന്നു.
ഇടിവ് രേഖപ്പെടുത്തിയ അദാനി കമ്പനികള്‍:നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്‍റെ കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം അദാനി പോര്‍ട്‌സ്, അദാനി എന്‍റര്‍പ്രൈസസ്, അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ 10ല്‍ പരം അദാനി ഗ്രൂപ്പിന്‍റെ ഓരോ കമ്പനികള്‍ക്കും 18 മുതല്‍ 20 ശതമാനം വരെയാണ് വെള്ളിയാഴ്‌ച മാത്രം നഷ്‌ടം സംഭവിച്ചിരിക്കുന്നത്. എന്നാല്‍, അദാനി ഗ്രൂപ്പിന്‍റെ മറ്റൊരു കമ്പനിയായ അംബുജ സിമന്‍റിന് 25 ശതമാനം നഷ്‌ടം സംഭവിച്ചിരുന്നു. എന്നാല്‍, ട്രേഡിങ് സെഷന്‍റെ സമാപനത്തോടെ ചില നഷ്‌ടങ്ങള്‍ അംബുജ സിമന്‍റിന് തിരിച്ചുപിടിക്കുവാനായി.
യൂറോപ്പ് ആസ്ഥാനമായുള്ള പെട്രോളിയം ഭീമനും അദാനി ഗ്രൂപ്പും പങ്കാളികളായ അദാനി ടോട്ടല്‍ ഗ്യാസിന്‍റെ വിപണന മൂല്യം 1.04 ലക്ഷം കോടിയായി കുറഞ്ഞു. 77,000 കോടിയാണ് അദാനി എന്‍റര്‍പ്രൈസസിന്‍റെ മൂല്യ തകര്‍ച്ച. കൂടാതെ, അദാനി ട്രാന്‍സ്‌മിഷന് 83,000 കോടിയും അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക് 68,000 കോടിയും അദാനി പോര്‍ട്ടിന് 35,000 കോടി രൂപയുടെ മൂല്യത്തകര്‍ച്ചയും നേരിടേണ്ടതായി വന്നു.
ഇന്ത്യയുടെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ബാധിച്ച് നഷ്‌ടം: വെറും രണ്ട് സെഷനുകളില്‍ അദാനി ഗ്രൂപ്പിന് നേരിടേണ്ടി വന്ന നഷ്‌ടം കമ്പനിയുടെ നിക്ഷേപകരുടെ മനോഭാവത്തെ ദുര്‍ബലപ്പെടുത്തുന്നു. അദാനി ഗ്രൂപ്പ് കമ്പനികളിലെ തകർച്ച ഇന്ത്യയുടെ രണ്ട് പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളെ സാരമായി ബാധിച്ചു. ബിഎസ്ഇ സെൻസെക്‌സ് രണ്ട് ട്രേഡിങ് സെഷനുകളിൽ 1600 പോയിന്‍റ് ഇടിവും, എൻഎസ്ഇ നിഫ്റ്റി രണ്ട് ശതമാനത്തോളം ഇടിവും രേഖപ്പെടുത്തി.
വലിയ തോതിലുള്ള തകര്‍ച്ച അദാനിയുടെ സ്വകാര്യ ജീവിതത്തെയും കാര്യമായി ബാധിച്ചു. ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ എന്ന പദവിയില്‍ നിന്നും ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്, മൈക്രോസോഫ്‌റ്റ് സ്ഥാപകന്‍ ബില്‍ ഗെയിറ്റ്‌സ്, മവേരിക്ക് നിക്ഷേപകന്‍ വാരന്‍ ബഫറ്റ് തുടങ്ങിയ സമ്പന്നരെ മുന്നിലാക്കി അദാനി ഏഴാം സ്ഥാനത്തേയ്‌ക്ക് തള്ളപ്പെട്ടു.
'ഞങ്ങളുടെ കണ്ടെത്തലുകളില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടുകയും അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തികശേഷി മുഖവിലയ്‌ക്ക് എടുക്കുകയും ചെയ്‌താല്‍ പോലും അദാനി ഗ്രൂപ്പിന്‍റെ ഏഴ് കമ്പനികള്‍ക്ക് 85 ശതമാനം തകര്‍ച്ച നേരിടേണ്ടിവന്നുവെന്ന്' ഹിന്‍ഡന്‍ബെര്‍ഗിന്‍റെ ഗവേഷകന്‍ നെയിറ്റ് ആന്‍റേഴ്‌സണ്‍ പറഞ്ഞു. ഓഹരിയിലും അക്കൗണ്ടിങ്ങിലും അദാനി ഗ്രൂപ്പ് കൃത്രിമത്വം നടത്തുന്നുണ്ടെന്ന് തങ്ങളുടെ രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ഹിന്‍ഡര്‍ബര്‍ഗ് ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.