ഹൈദരാബാദ്: ജീവിതത്തിന്‍റെ നല്ല സമയം മുഴുവന്‍ കുടുംബത്തിനായി കഠിനാധ്വാനം ചെയ്ത് 50- 60 വയസ്സിലേക്ക് കടന്ന് ജോലിയില്‍ നിന്ന് വിരമിക്കുന്നതോടെ ജീവിത്തില്‍ മനസമാധാനം നഷ്‌ടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷവും. ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും അധ്വാനിച്ച് ശിഷ്‌ടകാലം കുടുംബത്തിനൊപ്പം ചിലവഴിക്കുകയെന്നതാണ് വിരമിക്കല്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത്. എന്നാല്‍ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് പലരും ജോലിയില്‍ നിന്ന് വിരമിക്കുന്നത്.
ശിഷ്‌ടകാലം എനിക്ക് ജീവിക്കുന്നതിന് വേണ്ടത്ര ഞാന്‍ സമ്പാദിച്ചിട്ടുണ്ടോ? കൈവശമുള്ള സമ്പാദ്യം തീര്‍ന്ന് പോയാല്‍ ഞാന്‍ എന്ത് ചെയ്യും? വിരമിക്കുന്ന സമയത്ത് തനിക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ എവിടെ നിക്ഷേപിക്കണം? തുടങ്ങി നൂറുകണക്കിന് ചോദ്യങ്ങളാവും അവരെ വേട്ടയാടുക. ഇത്തരത്തിലുളള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഓരോ വ്യക്തിക്കും അവരുടെ സാമ്പത്തിക ആസൂത്രണവും അച്ചടക്കവും അനുസരിച്ച് വ്യത്യാസ്ഥമായിരിക്കും.
എന്നിരുന്നാലും ചില കാര്യങ്ങളില്‍ എല്ലാവരും തുല്യരാണ്. മനസില്‍ ഇത്തരം ചോദ്യങ്ങള്‍ ഉയരാനിടയാക്കാതെ ശിഷ്ട കാലത്തെ വളരെ സുന്ദരവും സന്തോഷകരവുമാക്കാന്‍ നമുക്ക് കഴിയും. അതിനുള്ള നുറുങ്ങ് വിദ്യകളാണ് താഴെ പറയുന്നത്.
നിങ്ങളുടെ സാമ്പത്തിക മൂല്യം എന്താണ്:ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ കൈവശമുള്ള സമ്പാദ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ച് തുടങ്ങണം. ഇത്തരത്തില്‍ സമ്പാദിക്കുന്ന ഓരോ രൂപയുടെയും കണക്കുകള്‍ എഴുതി സൂക്ഷിക്കണം. അതായത് നിങ്ങള്‍ നിക്ഷേപിച്ച ഓഹരികള്‍, മ്യൂചല്‍ ഫണ്ടുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപങ്ങള്‍, കൈയിലുള്ള പണം എന്നിവയെല്ലാം എഴുതി സൂക്ഷിക്കണം.
കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത ഉത്തരവാദിത്തങ്ങളുടെ വിവരങ്ങളും എഴുതി വെക്കുന്നതില്‍ ഉള്‍പ്പെടുത്തുക. അതോടൊപ്പം പെന്‍ഷന്‍ തുക, വീടിന് വാടക നല്‍കുന്നുണ്ടെങ്കിലത് തുടങ്ങി വര്‍ഷത്തിലെ വരവ് ചെലവ് കണക്കുകള്‍ കൂടി നോക്കുക. ഇത്തരത്തിലുള്ള കണക്ക് കൂട്ടലുകള്‍ നടത്തുമ്പോള്‍ നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക കണക്കുകള്‍ അറിയാനാകും.
നിങ്ങള്‍ നടത്തുന്ന കണക്ക് കൂട്ടലുകളില്‍ ചെലവ് വരുമാനത്തെക്കാള്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് സമാധാനപര ശിഷ്‌ടകാലം ജീവിതം ആസ്വദിക്കാനാകും.
സമ്പാദ്യം സേവിംഗ്‌സ് സ്കീമിൽ ഉള്‍പ്പെടുത്തുന്നതിന് തിടുക്കം കൂട്ടരുത്:ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഏതെങ്കിലും സേവിംഗ് സ്കീമില്‍ ഉള്‍പ്പെടുത്താനായി തിടുക്കം കൂട്ടുന്നവരാണ് പലരും. ഇത് ഒരു നല്ല സമ്പ്രദായമല്ല. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.