എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ് രേഖപ്പെടുത്തി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില കൂടിയത്. ഒരു പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4720 രൂപയും ഒരു പവന് 37760 രൂപയുമായി.
സ്വർണ വിലയിൽ കഴിഞ്ഞ വാരം തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്‌ച സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയ ശേഷം തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരുന്നു. സ്വർണ വില താഴേക്കെന്ന സൂചന നൽകിയശേഷമാണ് വിലയിൽ ഇന്ന് വീണ്ടും വർധനവുണ്ടായത്.