എറണാകുളം:സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4750 രൂപയും പവന് 38000 രൂപയുമായി. സ്വർണവിലയിൽ കഴിഞ്ഞ വാരം തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വ്യാഴാഴ്ച്ച 320 രൂപ കൂടിയിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ കൂടി - സ്വർണവില
ഒരു ഗ്രാം സ്വർണത്തിന് 4750 രൂപയും പവന് 38000 രൂപയുമാണ് ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ കൂടി
വാര്യന്ത്യത്തിലും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഇടിയാൻ കാരണമായത്. പ്രതികൂലമായ ആഗോളസാഹചര്യത്തെ തുടർന്നായിരുന്നു വില കുതിച്ചുയർന്നത്.
ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ഏറ്റ കുറച്ചിലുകൾ തുടരാനാണ് സാധ്യത.