കേരളം

kerala

ETV Bharat / business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്; പവന് 480 രൂപ കൂടി - സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 480 രൂപ കൂടി

പവന് 480 രൂപ കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിന് വില 4775 രൂപയും ഒരു പവന് 38200 രൂപയുമായി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന  gold prices rise  gold prices rise for second day in a row in the state  സംസ്ഥാനത്തെ സ്വര്‍ണവില  സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 480 രൂപ കൂടി  തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില വർധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്; പവന് 480 രൂപ കൂടി

By

Published : May 24, 2022, 12:58 PM IST

എറണാകുളം:സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ വർധനവുണ്ടായത്. പവന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 4775 രൂപയും ഒരു പവന് 38200 രൂപയുമായി.

സ്വർണവിലയിൽ കഴിഞ്ഞ വാരം തുടർച്ചയായി നാല് ദിവസം വില കൂടിയിരുന്നു. ഡോളറിന്‍റെ മൂല്യം കൂടിയതോടെയാണ് കഴിഞ്ഞ വാരം സ്വർണത്തിന് വില കൂടിയത്. സമാനമായ സാഹചര്യം ഈ ആഴ്‌ചയും തുടരുമെന്ന സൂചനയാണ് രണ്ട് ദിവസത്തെ വില വർധനവ് നൽകുന്നത്.

പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തു തുടങ്ങി. ഇതോട വില ഉയർന്ന് നിൽക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ ഏറ്റ കുറച്ചിൽ തുടരാനാണ് സാധ്യത.

ABOUT THE AUTHOR

...view details