കേരളം

kerala

ETV Bharat / business

സ്വര്‍ണം മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ - todays gold rate

ഗ്രാമിന് 4625 രൂപയും പവന് 37000 രൂപയുമാണ് സംസ്ഥാനത്തെ നിലവിലെ സ്വര്‍ണ വില

Gold prices remain unchanged in the state  സ്വര്‍ണ വിലയില്‍ മാറ്റമില്ല  ഇന്നത്തെ സ്വര്‍ണ വില  സ്വര്‍ണ വില  todays gold rate  Gold prices today
സ്വര്‍ണ വിലയില്‍ മാറ്റമില്ല

By

Published : May 16, 2022, 12:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4625രൂപയും ഒരു പവന് 37000 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളില്ല. കഴിഞ്ഞയാഴ്‌ച വിലയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടായിരുന്നു.

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. വ്യാഴാഴ്‌ച വിലവര്‍ധനവുണ്ടായതിന് ശേഷം വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും വില കുറഞ്ഞിരുന്നു. ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് സ്വര്‍ണ വിലയില്‍ കുറവ് വരാന്‍ കാരണമായത്.

നേരത്തെയുണ്ടായിരുന്ന പ്രതികൂല സാഹചര്യത്തെ തുടര്‍ന്നായിരുന്നു സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിലയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

also read:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു : ഇന്നത്തെ നിരക്ക് ഇങ്ങനെ

ABOUT THE AUTHOR

...view details