എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്. ഒരു ദിവസത്തെ ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന് 240 രൂപ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,740 രൂപയും പവന് 37,920 രൂപയുമായി. സ്വർണവിലയിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വ്യാഴാഴ്ച 320 രൂപ കൂടിയിരുന്നു.
ഇന്നലെ പവന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തി. എന്നാൽ ഇന്ന് വീണ്ടും ഗ്രാമിന് മുപ്പത് രൂപയുടെ വർധനവ് രേഖപ്പെടുത്തുകയായായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വ്യാഴാഴ്ച വില കൂടിയത്.