കേരളം

kerala

ETV Bharat / business

സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധിച്ചു; ഇന്ന് വര്‍ധിച്ചത് പവന് 160 രൂപ

സ്വര്‍ണ വിപണയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

gold price kerala  reason for gold price volatility  Ukraine Russia war and gold price  സ്വര്‍ണവില  സ്വര്‍ണവിലയുടെ കാരണങ്ങള്‍  റഷ്യ യുക്രൈന്‍ യുദ്ധവും സ്വര്‍ണവിലയും
സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധിച്ചു; ഇന്ന് വര്‍ധിച്ചത് പവന് 160 രൂപ

By

Published : Apr 14, 2022, 12:08 PM IST

എറണാകുളം: സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചു. ഒരു പവന് 160 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമ്‌ സ്വര്‍ണത്തിന്‍റെ വില 4,955രൂപയും ഒരു പവന് 39,640 രൂപയുമായി. കഴിഞ്ഞ ആഴ്‌ച തുടർച്ചയായി മൂന്ന് ദിവസം വില വർധിച്ചിരുന്നു. സമാനമായ രീതിയിൽ ഈ ആഴ്‌ചയും വില ഉയരുകയാണ്.
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തതോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. ചാഞ്ചാട്ടം പ്രകടമാകുന്ന സ്വർണ വിപണയിൽ നിന്നും വിലവർധനവിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.

ABOUT THE AUTHOR

...view details