എറണാകുളം:സ്വർണ വില പവന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 4,765 രൂപയും ഒരു പവന് 38,120 രൂപയുമായി. ഇന്നലെ പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് ഇന്ന് വീണ്ടും സ്വർണ വില കുറഞ്ഞത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേയ്ക്ക് - സ്വര്‍ണ വില കുറയാനുള്ള കാരണങ്ങള്‍
കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
സ്വര്‍ണവില വീണ്ടും കുറഞ്ഞു;ഇന്ന് കുറഞ്ഞത് പവന് 80 രൂപ
യുക്രൈനിൽ റഷ്യന്‍ ആക്രമണം തുടങ്ങിയ ദിവസം മുതൽ സ്വർണ വിപണിയിൽ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെയാണ് വിലകുതിച്ച് ഉയർന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി വില കുറഞ്ഞ് കൊണ്ടിരിക്കുകയാണ്.
Last Updated : Mar 30, 2022, 2:06 PM IST