എറണാകുളത്തും കണ്ണൂരിലും നേരിയ മാറ്റം; ഇന്നത്തെ ഇന്ധന നിരക്കറിയാം - petrol rate today
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
ഇന്നത്തെ ഇന്ധന നിരക്കറിയാം
By
Published : May 10, 2023, 9:56 AM IST
സംസ്ഥാനത്തെ ഇന്ധന വിലയില്‍ നേരിയ വ്യത്യാസം. എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് വിലയില്‍ മാറ്റമുണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ലിറ്ററിന് 107.86 രൂപയായിരുന്ന പെട്രോളിന് അഞ്ച് പൈസ കുറഞ്ഞ് ഇന്ന് 107.81 രൂപയായി. ഡീസല്‍ വിലയിലും നേരിയ കുറവുണ്ട്. 96.77 രൂപയായിരുന്ന ഡീസലിന് ഇന്ന് 96.72 രൂപയായി കുറഞ്ഞു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ വിലയില്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇന്നലെ 108 രൂപയായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 20 പൈസ വര്‍ധിച്ച് 108.20 രൂപയായി. 97.08 രൂപയായിരുന്ന ഡീസലിന് ഇന്ന് 97.12 രൂപയായും വര്‍ധിച്ചു. മറ്റ് കേന്ദ്രങ്ങളില്‍ വിലയില്‍ വ്യത്യാസമില്ല.