കേരളം

kerala

ETV Bharat / business

നിർമല സീതാരാമൻ ബജറ്റിനെത്തിയത് 'ഇളകൽ സാരി' ഉടുത്ത്; കൈത്തറി വ്യവസായത്തിന് പ്രോത്സാഹനമെന്ന് ആരതി ഹീരേമത്ത് - സാരി

ധനമന്ത്രി നിർമല സീതാരാമന്‍റെ നിർദേശപ്രകാരം ആരതി ക്രാഫ്‌റ്റ്‌സ്‌ ആണ് സാരി തയ്യാറാക്കിയത്

Nirmala Sitharaman  Nirmala Sitharaman saree  Nirmala Sitharaman in a Ilakal saree  Ilakal saree  Aarti Hiremath  union budget 2023  Aarti Crafts  Dharwad embroidery art saree  നിർമല സീതാരാമൻ  കേന്ദ്ര ധനമന്ത്രി  ഇളകൽ സാരി  ആരതി ഹിരേമത്ത്  എംബ്രോയഡറി  ബജറ്റ് 2023  ആരതി ക്രാഫ്‌റ്റ്‌സ്‌  നവലഗുണ്ട എംബ്രോയഡറി  സാരി  saree
നിർമല സീതാരാമൻ ഇളകൽ സാരിയിൽ

By

Published : Feb 1, 2023, 8:04 PM IST

ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്‍റെ അഞ്ചാമത് ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്‍റിൽ എത്തിയത് കർണാടകയിലെ ദാറവാഡ ജില്ലയിൽ നിന്നുള്ള നവലഗുണ്ട എംബ്രോയഡറിയുള്ള ഇളകൽ സാരിയുടുത്ത്. കൈത്തറി മേഖലയിൽ വളരെ പ്രസിദ്ധമായ വസ്‌ത്രമാണ് ബാഗൽകോട്ട് ജില്ലയിലെ ഇളകൽ സാരികൾ. ദാറവാഡ നഗരത്തിലെ നാരായൺപൂരിൽ സ്ഥിതി ചെയ്യുന്ന ആരതി ഹിരേമത്തിന്‍റെ ഉടമസ്ഥതയിലുള്ള ആരതി ക്രാഫ്‌റ്റിലെ ജീവനക്കാരാണ് ഈ സാരി പ്രത്യേകമായി തയ്യാറാക്കിയത്.

ജില്ലയിലെ എംപിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ളാദ് ജോഷി നവലഗുണ്ട എംബ്രോയഡറി കലയേയും സാംസ്‌കാരിക സമൃദ്ധിയെയും കുറിച്ച് മന്ത്രി നിർമല സീതാരാമനോട് ഒരു പരിപാടിയിൽ വിശദീകരിക്കുകയും ഈ സാരികൾ മന്ത്രിക്ക് ഉപഹാരമായി നൽകുകയും ചെയ്‌തിരുന്നു. ശേഷം ബജറ്റ് അവതരണത്തിന് മുൻപ് നിർമല സീതാരാമന് വേണ്ടി സാരി തയ്യാറാക്കാൻ ജില്ല കലക്‌ടർ ഗുരുദത്ത ഹെഗ്‌ഡെ എംബ്രോയഡറി വിദഗ്‌ധരെ കണ്ടെത്തി നിർദേശം നൽകുകയായിരുന്നു.

ധനമന്ത്രി ബജറ്റിനുടുത്തെത്തിയ സാരി

ആരതി ക്രാഫ്‌റ്റ്‌സ്‌: 32 വർഷമായി എംബ്രോയഡറി മേഖലയിൽ പ്രവർത്തിക്കുന്ന ആരതി ഹിരേമത്ത് 'ആരതി ക്രാഫ്‌റ്റ്സ്‌' എന്ന തന്‍റെ സംരംഭത്തിലൂടെ 210 ഓളം വനിതകൾക്കാണ് തൊഴിൽ നൽകുന്നത്. അവർക്ക് ആവശ്യമായ എംബ്രോയഡറി പരിശീലനം നൽകുന്നതോടൊപ്പം എംബ്രോയഡറി ചെയ്‌ത സാരികൾ, ഷാളുകൾ, മറ്റു വസ്‌ത്രങ്ങൾ എന്നിവയ്‌ക്ക് ഉപഭോക്താക്കളിൽ നിന്ന് ഡിമാൻഡ് സ്വീകരിക്കുകയും അതിനാവശ്യമായ നിർമാണ വസ്‌തുക്കൾ ജീവനക്കാരുടെ വീട്ടിൽ എത്തിച്ചു നൽകുകയും ചെയ്യുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ആവശ്യപ്രകാരമാണ് ഇന്നത്തെ ബജറ്റ് അവതരണത്തിന് ധരിക്കാനുള്ള സാരികൾ അയച്ചത്.

ഇളകൽ സാരി

ദാറവാഡ എംബ്രോയഡറി സാരികളുടെ പ്രത്യേകത: കൈത്തറി ഇളകൽ സാരികൾ പരമ്പരാഗത എംബ്രോയഡറിയോട് കൂടിയവയാണ്. അഞ്ചര മീറ്റർ നീളമുള്ള ഇളകൽ സാരിയിൽ ഒരു ബോർഡർ ഉണ്ട്, കൂടാതെ രഥം, ഗോപുരം, മയിൽ, താമര എന്നിവയുടെ ചിത്രങ്ങൾ എംബ്രോയഡറിയും ചെയ്‌തിട്ടുണ്ട്. മെറൂൺ നിറത്തിലുള്ളതായിരുന്നു ഇന്ന് ധനമന്ത്രി ധരിച്ചിരുന്ന സാരി. കേന്ദ്ര ധനമന്ത്രിയുടെ ഈ ചുവട് കൈത്തറി വ്യവസായത്തിനും സ്വയം തൊഴിൽ ചെയ്യുന്ന സ്‌ത്രീകൾക്കും പ്രോത്സാഹനം നൽകുന്നതും നാടിന് അഭിമാനവുമായിരുന്നെന്ന് ആരതി ഹിരേമത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details