തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക വളർച്ച വർധിച്ചതായി ഈ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 12.1 ശതമാനമാണ് സംസ്ഥാനത്തെ സാമ്പത്തിക വളർച്ച. 2012-2013 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
സംസ്ഥാനത്ത് നടപ്പിലാക്കിയ ഉത്തേജക പാക്കേജുകൾ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ സഹായിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റവന്യു കമ്മിറ്റിയും ആഭ്യന്തര ഉത്പാദനവും തമ്മിൽ അനുപാതം 4.1% ആയി കുറഞ്ഞു. 2023ൽ ഇത് 3.91യായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. 12.86 ശതമാനമായാണ് റവന്യൂ വരുമാനം വർധിച്ചത്. കാർഷിക മേഖലയിൽ വളർച്ചയുണ്ടായിട്ടുണ്ട്. കൃഷി അനുബന്ധ മേഖലകളിലെ വളർച്ച 4.64% ആയി വർധിച്ചു.