ബെംഗളൂരു: ദീപാവലി കെങ്കേമമാക്കാൻ ഐഫോൺ ഉപഭോക്താക്കൾക്ക് പുതുപുത്തൻ ഓഫറുകളുമായി ആപ്പിൾ. ഐഫോൺ 13ന് അഞ്ച് ശതമാനം ഓഫറുകൾ മുതൽ പുതിയ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ 2,500 രൂപ വരെ ഫ്ലാറ്റ് ഓഫ് ലഭ്യം. മാക്‌ബുക്ക് ഉപഭോക്താക്കൾക്ക് അവർ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങളിൽ ഏഴ് ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കും.
'ആരാധകരെ ശാന്തരാകുവിൻ': ദീപാവലി പുതുപുത്തൻ ഓഫറുകളുമായി ആപ്പിൾ - ഐഫോൺ 14
ഐഫോൺ 13 ന് അഞ്ച് ശതമാനം ഓഫറുകൾ മുതൽ പുതിയ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ 2,500 രൂപ വരെ ഫ്ലാറ്റ് ഓഫ് ലഭ്യം.
മികച്ച ഷോപ്പിങ് അനുഭവം, സേവനങ്ങൾ എന്നിവയ്‌ക്ക് പുറമേ ഉപഭോക്താക്കൾക്ക് ആപ്പിൾ, തേർഡ് പാർട്ടി ആക്‌സസറികളും വാങ്ങാനുള്ള സുവർണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. സ്‌റ്റോറുകളിലേയ്‌ക്ക് എത്തുന്ന വിൻഡോ ഷോപ്പർമാരെ പോലും അത്ഭുതപ്പെടുത്തുന്ന ഷോപ്പിങ്ങ് വിസ്‌മയമാണ് ആപ്പിൾ പ്രീമിയം റീസെല്ലറായ ഇമാജിൻ സ്‌റ്റോറിൽ ഒരുക്കിയിരുക്കുന്നത്. മിക്ക ഇമാജിൻ സ്റ്റോറുകളിലും ഘടിപ്പിച്ചിരിക്കുന്ന ആപ്പിൾ അംഗീകൃത സേവന കേന്ദ്രമായ ഐകെയർ (iCare) ലെ വിദഗ്‌ധർ ഉപഭോക്താക്കളുടെ ഉപകരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ സജ്ജരാണ്.
പ്രധാന ഇന്ത്യൻ നഗരങ്ങളിലെ 25 ലധികം ലൊക്കേഷനുകളിലും ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിലെ പ്രമുഖ ടെക്‌നോളജി വിതരണ കമ്പനികളിലൊന്നായ ആമ്പിൾ ആണ് ഇമാജിൻ പ്രവർത്തിപ്പിക്കുന്നത്. എന്‍റർപ്രൈസ്, റീട്ടെയിൽ വിഭാഗങ്ങളിൽ വലിയ മുന്നേറ്റം നടത്തുന്ന കമ്പനി കൂടിയാണ് ആമ്പിൾ.