കേരളം

kerala

ETV Bharat / business

Disney Hotstar Streaming Free Cricket : ജിയോ ടിവിയെ വീഴ്ത്താൻ പുതിയ തന്ത്രവുമായി ഡിസ്‌നി; ഇനി മുതൽ ഹോട്ട്‌സ്റ്റാറിലും ഫ്രീ സ്ട്രീമിങ്ങ് - IPL

Jio TV Challenged OTT Monopoly : ഡിസ്‌നിയും ആമസോണും കുത്തകയാക്കി വച്ചിരുന്ന സ്ട്രീമിങ് മേഖലയിലെ ആധിപത്യം ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ടിവി തകർത്തെറിഞ്ഞത്. അത് മറികടക്കുന്നതിനായാണ് ഡിസ്‌നിയുടെ പുതിയ നീക്കം.

Disney  Disney Hotstar Streaming Free Cricket  Jio TV Challenged OTT Monopoly  hotstar  Jio tv  india ott  cricket world cup  world cup 2023  hotstar world cup
disney-hotstar-streaming-free-cricket

By ETV Bharat Kerala Team

Published : Aug 31, 2023, 5:45 PM IST

ന്യൂ ഡൽഹി: ഇന്ത്യയിലെ ഒടിടി സ്ട്രീമിങ് മേഖലയിൽ നേരിട്ട തിരിച്ചടി മറികടക്കാൻ പുതുവഴികൾ തേടുകയാണ് വാൾട്ട് ഡിസ്‌നി (Disney). റിലയൻസിന്‍റെ പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ടിവിയുടെ (Jio TV) കടന്നുവരവോടെ ഡിസ്‌നിയുടെ സ്ട്രീമിങ് ആപ്പായ ഹോട്ട്സ്റ്റാറിൽ നിന്ന് വൻ തോതിൽ ഉപയോക്താക്കൾ കൊഴിഞ്ഞ് പോയിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ജിയോ ടിവി പയറ്റിയ അതേ തന്ത്രം തന്നെ പരീക്ഷിക്കുകയാണ് ഡിസ്‌നി. ഓഗസ്റ്റ് 30 ന് തുടങ്ങിയ ഏഷ്യാ കപ്പിന്‍റെയും ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന്‍റെയും (ODI World Cup) സംപ്രേഷണവകാശം സ്വന്തമാക്കിയിട്ടുള്ള ഡിസ്‌നി രണ്ട് ടൂർണമെന്‍റുകളും ഹോട്ട്‌സ്റ്റാറിലൂടെ സൗജന്യമായാണ് സ്ട്രീം ചെയ്യുക (Disney Hotstar to Stream Free Cricket).

ലോകകപ്പ് ഫുട്‍ബോളും ഇന്ത്യയിലെ പല ക്രിക്കറ്റ് മത്സരങ്ങളും പ്രേക്ഷകർക്ക് സൗജന്യമായി കാണാൻ അവസരമൊരുക്കിയതാണ് ജിയോ ടിവിയുടെ പ്രചാരം വർധിക്കാൻ കാരണമായി പറയപ്പെടുന്നത്. ഡിസ്‌നിയും ആമസോണും കുത്തകയാക്കി വച്ചിരുന്ന സ്ട്രീമിങ് മേഖലയിലെ ആധിപത്യം ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ടിവി തകർത്തെറിഞ്ഞത്. റീട്ടെയിൽ ബിസിനസിൽ സജീവമായ ആമസോണിനെ ഇത് കാര്യമായി ബാധിച്ചില്ലെങ്കിലും ഡിസ്‌നിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.

ഐപിഎല്ലും (IPL) എച്ച്ബിഒ സീരീസുകളും സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലായിരുന്നു ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്തിരുന്നത്. എന്നാൽ ഏറെ പ്രേക്ഷകരുള്ള ഇവ രണ്ടും ജിയോ സിനിമ സ്വന്തമാക്കുകയായിരുന്നു. ഏറെ ആരാധകരുള്ള ഗെയിം ഓഫ് ത്രോൺസ് സീരീസും അതിന്‍റെ രണ്ടാം പതിപ്പായ ഹൗസ് ഓഫ് ഡ്രാഗൻസും എച്ച്ബിഒയിലായിരുന്നു സ്ട്രീം ചെയ്‌തിരുന്നത്. അത് നഷ്‌ടമായതും ഡിസ്‌നിക്ക് വലിയ തിരിച്ചടിയായി.

ഐപിഎൽ സംപ്രേഷണം ചെയ്‌ത 2021 ൽ ഡിസ്‌നി ഹോട്ട്‌സ്റ്റാറിനായിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ യൂസർമാരെ ലഭിച്ചത്. എന്നാൽ 2022 മാർച്ചിന് ശേഷം പല ഉപയോക്താക്കളും സബ്‌സ്‌ക്രിപ്ഷൻ ഉപേക്ഷിച്ചു. 2022 ഐപിഎൽ ഡിജിറ്റൽ സംപ്രേഷണവകാശം റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ന് ആയിരുന്നു. ഹോട്ട്‌സ്റ്റാറിൽ നിന്ന് വൻ തുകയ്‌ക്കാണ് അവർ സംപ്രേഷണവകാശം നേടിയത്. പിന്നാലെ ജിയോ സിനിമയിലൂടെ ഐപിഎൽ സൗജന്യമായി സ്ട്രീം ചെയ്തു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്‌ചക്കാരാണ് ജിയോ സിനിമയിലൂടെ മത്സരം കണ്ടത്. ഇത് നിരവധി പുതിയ യൂസർമാരെയാണ് ജിയോ സിനിമയ്ക്ക് നേടിക്കൊടുത്തത്.

ഐപിഎൽ സംപ്രേഷണവകാശം നഷ്‌ടമായതിനൊപ്പം ഇക്കാലയളവിൽ ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് രണ്ട് കോടി പെയ്‌ഡ് ഉപയോക്താക്കളെ നഷ്‌ടമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ ഡിസ്‌നിക്ക് 41.5 മില്യൺ യുഎസ് ഡോളറാണ് നഷ്‌ടം നേരിട്ടത്. ഇതോടെ ഇന്ത്യയിലെ പ്രവർത്തനം തന്നെ പരുങ്ങലിലായ പശ്ചാത്തലത്തിലാണ് ഡിസ്‌നി അടവ് മാറ്റുന്നത്.

ഏകദേശം 3 ബില്യൺ ഡോളർ നൽകി 2024 മുതൽ 2027 വരെ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റുകള്‍ പ്രദർശിപ്പിക്കാനുള്ള അവകാശം ഡിസ്‌നി പുതുക്കിക്കഴിഞ്ഞു. സൗജന്യമായി സ്ട്രീം ചെയ്യുന്നതിലൂടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്‍റെ 48 ദിവസങ്ങളിൽ 450 ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ നേടാനാകുമെന്നാണ് ഡിസ്‌നിയുടെ കണക്കുകൂട്ടൽ. ലോകകപ്പിനിടെ മാത്രം 50 ദശലക്ഷം കൺകറന്‍റ് വ്യൂവർഷിപ്പ് എന്ന പുതിയ റെക്കോർഡാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് 2019 ലെ വ്യൂവർഷിപ്പിന്‍റെ ഇരട്ടിയാണ്.

Read Also:ICC ODI World Cup 2023 Schedule ലോകകപ്പ് ഷെഡ്യൂളില്‍ വീണ്ടും മാറ്റം?; ആശങ്കയുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍

ABOUT THE AUTHOR

...view details