തിരുവനന്തപുരം:തിരക്ക് നിയന്ത്രിക്കാന്‍ യാത്രക്കാരോട് മണിക്കൂറുകള്‍ക്ക് മുമ്പ് വിമാനത്താവളത്തിലെത്താന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം ഏയര്‍പോര്‍ട്ട് അധികൃതര്‍. വിദേശ യാത്രക്കാരോട് വിമാനം സമയത്തിന് മൂന്ന് മണിക്കൂർ മുൻപും ആഭ്യന്തര യാത്രക്കാരോട് രണ്ട് മണിക്കൂർ മുൻപും എത്തിച്ചേരാനാണ് നിർദേശം. തിരക്ക് നിയന്ത്രിക്കാന്‍ 39 വിമാനങ്ങൾക്ക് എയർ ബ്രിഡ്‌ജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ വന്‍തിരക്ക്; 'നടപടികള്‍ സുഗമമാക്കാന്‍ നേരത്തെ എത്തണം'; നിര്‍ദേശവുമായി തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍
വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാരോട് യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വിമാനത്താവളത്തിലെത്താന്‍ നിര്‍ദേശിച്ച് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്
യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനവും പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനയുമാണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളത്തിലെ നടപടികള്‍ സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെയും സുരക്ഷ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കസ്റ്റമർ എക്‌സിക്യൂട്ടീവുകളെയും നിയോഗിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ഷോപ്പിങ്, ഭക്ഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഒരു വര്‍ഷത്തിനിടയില്‍ 50 ഷോപ്പുകളും വിമാനത്താവളത്തില്‍ ആരംഭിച്ചിട്ടുണ്ട്.