കേരളം

kerala

ETV Bharat / business

ഇന്‍ഷുറന്‍സ് പരിരക്ഷ സ്വന്തമാക്കാം, ഒപ്പം കാന്‍സര്‍ ചികിത്സ ചെലവിലെ ആശങ്കയും മറികടക്കാം

കാന്‍സര്‍ രോഗത്തെ പോലെ തന്നെ ഭീകരമാണ് ചികിത്സ ചെലവും. പരിശോധനകള്‍ക്കൊപ്പം ദീര്‍ഘകാലം ഉപയോഗിക്കേണ്ട മരുന്നുകള്‍ക്കാണ് രോഗബാധിതര്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നത്. ഇത് ഭാവി സാമ്പത്തിക പദ്ധതികളെയാകെ തകിടം മറിച്ചേക്കാം. ഈ അവസരത്തിലാണ് കാന്‍സര്‍ രോഗത്തിന് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രാധാന്യം

ക്യാന്‍സര്‍ ഇന്‍ഷുറന്‍സ് പോളിസി  ആരോഗ്യ ഇൻഷുറൻസ്  ക്യാന്‍സര്‍ ഇന്‍ഷുറന്‍സ്  അര്‍ബുദം  ക്യാന്‍സര്‍  ഇന്‍ഷുറന്‍സ് പരിരക്ഷ  ക്യാന്‍സര്‍ ചികിത്സ ചെലവ്  cancer  cancer treatment  cancer insurance cover  affordable cancer treatment
ഇന്‍ഷുറന്‍സ് പരിരക്ഷ സ്വന്തമാക്കാം, ക്യാന്‍സര്‍ ചികിത്സചെലവിലെ ആശങ്കയും മറികടക്കാം

By

Published : Oct 11, 2022, 12:11 PM IST

അര്‍ബുദബാധിതര്‍ തങ്ങളുടെ ഭാവിയെ കുറിച്ച് എന്നും ആശങ്കപ്പെടുന്നവരാണ്. രോഗത്തിനൊപ്പം അതിന്‍റെ ചികിത്സ ചെലവുമാണ് പലരിലും കാന്‍സറിനെ കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നത്. അര്‍ബുദബാധിതരില്‍ പലര്‍ക്കും തന്നെ ചികിത്സ ചെലവ് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണെന്നതാണ് വാസ്‌തവം.

കാൻസർ ചികിത്സയ്ക്ക് ഏകദേശം 20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിവരം. മെട്രോ നഗരങ്ങളിലും കാൻസർ സ്പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്കുമെത്തുമ്പോള്‍ ഈ കണക്ക് ഇനിയും ഉയരും. പരിശോധനകള്‍ക്കൊപ്പം ദീര്‍ഘകാലം ഉപയോഗിക്കേണ്ട മരുന്നുകള്‍ക്കാണ് അർബുദ രോഗികള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരുന്നത്.

ഇത് ഒരുപക്ഷേ ഭാവി സാമ്പത്തിക പദ്ധതികളെയാകെ തകിടം മറിച്ചേക്കാം. ഭാവിയെ സങ്കീര്‍ണമാക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ആരോഗ്യ ഇൻഷുറൻസ് പോളിസിയ്‌ക്കൊപ്പം തന്നെ കാന്‍സര്‍ നിര്‍ദിഷ്‌ട പോളിസിയും തെരഞ്ഞെടുക്കുന്നത് ഉചിതമാണ്.

കാന്‍സര്‍ ഇന്‍ഷുറന്‍സ് പോളിസി:ഇന്ന് മിക്കവരും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുള്ളവരാണ്. ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഓരോ വ്യക്തിയും ഇത്തരത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നത്. അര്‍ബുദബാധിതരിലേക്കെത്തുമ്പോള്‍ ഒരുപക്ഷേ ഇത്തരം സാധാരണ പോളിസി പ്ലാനുകള്‍ അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിച്ചുവെന്ന് വരില്ല.

ഈ അവസരത്തിലാണ് ഓരോരുത്തര്‍ക്കും കാൻസറിനെതിരെ വേണ്ടത്ര പരിരക്ഷ നല്‍കുന്ന പോളിസി പ്ലാനുകള്‍ ആവശ്യമായി വരുന്നത്. അതുകൊണ്ട് തന്നെ പോളിസികള്‍ എടുക്കുമ്പോള്‍ ഗുരുതര രോഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതോ കാന്‍സര്‍ സ്‌പെഷ്യല്‍ പ്ലാനുകളോ തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:കാന്‍സര്‍ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ചികിത്സ സംബന്ധമായ ചെലവുകള്‍ക്ക് പുറമെ ചികിത്സയ്‌ക്കുള്ള യാത്രകൾ, അനുബന്ധ മരുന്നുകളുടെ ചെലവ് ഉള്‍പ്പടെയുള്ള ചെലവുകള്‍ക്കും പോളിസി പരിരക്ഷ നല്‍കുന്നുണ്ടെന്ന് ശ്രദ്ധിക്കണം. കൂടാതെ പോളിസിയെ കുറിച്ചുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

വ്യത്യസ്‌ത തരത്തിലുള്ള അര്‍ബുദ രോഗങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്ന പോളിസികള്‍ വേണം തെരഞ്ഞെടുക്കാന്‍. നീണ്ട് നില്‍ക്കുന്നതും ചെലവേറിയതുമായ രോഗമായതിനാൽ പോളിസി തുക ഉയർന്നതായിരിക്കണം. ശസ്ത്രക്രിയ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, മറ്റ് ചികിത്സകൾ എന്നിവയുടെ ചെലവ് കണക്കാക്കുകയും പോളിസി തുക അതനുസരിച്ച് തീരുമാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

അതിജീവന കാലയളവ് പിന്നിട്ടാല്‍ പരിരക്ഷ ഉറപ്പ്:പോളിസി ആരംഭിക്കുന്ന ദിവസം മുതല്‍ 90-180 ദിവസം വരെയാണ് പ്രാരംഭ കാത്തിരിപ്പ് കാലയളവ് (Initial waiting period). ഇൻഷുറൻസ് കമ്പനിയെ ആശ്രയിച്ച് ഇത് വ്യത്യസ്‌തപ്പെട്ടിരിക്കും. ഇക്കാലയളവില്‍ പോളിസി ഉടമയ്‌ക്ക് നഷ്‌ടപരിഹാരം സ്വന്തമാക്കാന്‍ സാധിക്കില്ല.

പോളിസി പരിരക്ഷ ലഭിക്കാത്ത, ആദ്യ രോഗനിര്‍ണയത്തിന് ശേഷമുള്ള സമയമാണ് അതിജീവന കാലയളവ്. രോഗം സ്ഥിരീകരിക്കുന്ന വ്യക്തികള്‍ ഇക്കാലയളവിനെ അതിജീവിക്കുകയാണെങ്കില്‍ അവര്‍ക്ക് രോഗപരിചരണം ആവശ്യമായി വരും. ഈ സമയത്താകും പോളിസി പരിരക്ഷ ലഭിക്കുന്നത്. അതിജീവന കാലയളവ് ഇൻഷുറൻസ് കമ്പനിയെ ആശ്രയിച്ച് 30 ദിവസം മുതൽ ആറ് മാസം വരെയാണ്.

Also Read: 'കോ പേ' വില്ലനോ ? ; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടവ

ABOUT THE AUTHOR

...view details