തിരുവനന്തപുരം:ഓണ്‍ലൈന്‍ ലേണിങ് ആപ്പായ ബൈജൂസിന്‍റെ ടെക്‌നോ പാര്‍ക്കിലെ സെന്‍റര്‍ അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതായി കമ്പനി. മുഖ്യമന്ത്രി കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സെന്‍റര്‍ ടെക്‌നോ പാര്‍ക്കില്‍ തന്നെ തുടരുമെന്ന തീരുമാനം അറിയിച്ചത്. മുന്നറിയിപ്പില്ലാതെ സെന്‍റര്‍ അടച്ച് പൂട്ടി ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍ മുഖ്യമന്ത്രിക്കും തൊഴില്‍ മന്ത്രിക്കും സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് കമ്പനി അധികൃതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
ടെക്‌നോപാര്‍ക്കിലെ ബൈജൂസ് സെന്‍റര്‍ പൂട്ടില്ലെന്ന് കമ്പനി; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം - മുഖ്യമന്ത്രി പിണറായി വിജയന്‍
140 ജീവനക്കാരാണ് ബൈജൂസ് ലേണിങ് ആപ്പിന്‍റെ ടെക്‌നോ പാര്‍ക്കിലെ സെന്‍ററിലുള്ളത്.
ടെക്‌നോപാര്‍ക്കിലെ ബൈജൂസ് സെന്‍റര്‍ പൂട്ടില്ലെന്ന് കമ്പനി; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം
നിലവില്‍ ടെക്‌നോ പാര്‍ക്കിലെ ബൈജൂസ് സെന്‍ററില്‍ 140 ജീവനക്കാരാണുള്ളത്. ജീവനക്കാരോട് രാജിവച്ച് പോകാന്‍ കമ്പനി ആവശ്യപ്പെട്ടതോടെയാണ് പരാതിയുമായി ജീവനക്കാര്‍ ലേബര്‍ കമ്മിഷണറെ സമീപിച്ചത്. എന്നാല്‍ വിഷയത്തില്‍ ലേബര്‍ കമ്മിഷണര്‍ ഇടപ്പെട്ടതോടെ കേന്ദ്രം ബെംഗളൂരുവിലേക്ക് മാറ്റുകയാണെന്നും അതിന് മുന്നോടിയായാണ് ജീവനക്കാരെ പിരിച്ച് വിടുന്നതെന്നുമായിരുന്നു അധികൃതരുടെ മറുപടി. തുടര്‍ന്ന് ജീവനക്കാര്‍ മുഖ്യമന്ത്രിയേയും തൊഴില്‍ മന്ത്രിയേയും സമീപിക്കുകയായിരുന്നു.