ചെന്നൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് കാറുകളും ബൈക്കുകളും സമ്മാനിച്ച് വ്യവസായി. ചെന്നൈ ആസ്ഥാനമായുള്ള ചലനി ജ്വല്ലറി ഉടമ ജയന്തി ലാല്‍ ചായന്തിയാണ് തന്‍റെ ജീവനക്കാര്‍ക്ക് 1.2 കോടി രൂപയുടെ സമ്മാനം നല്‍കിയത്. എട്ട് കാറുകളും 12 ബൈക്കുകളുമാണ് ജയന്തിലാല്‍ സമ്മാനിച്ചത്.
ദീപാവലി കെങ്കേമമാക്കണം; ജീവനക്കാര്‍ക്ക് കാറുകളും ബൈക്കുകളും സമ്മാനിച്ച് വ്യവസായി - ജയന്തി ലാല്‍ ചായന്തി
ചലനി ജ്വല്ലറി ഉടമ ജയന്തി ലാല്‍ ചായന്തിയാണ് തന്‍റെ ജീവനക്കാര്‍ക്ക് എട്ട് കാറുകളും 12 ബൈക്കുകളും സമ്മാനിച്ചത്
ദീപാവലി കെങ്കേമമാക്കണം; ജീനക്കാര്‍ക്ക് കാറുകളും ബൈക്കുകളും സമ്മാനിച്ച് വ്യവസായി
സ്ഥാപനത്തിലെ ജീവനക്കാര്‍ തനിക്ക് കുടുംബം പോലെ തന്നെയാണെന്നും ബിസിനസിന്‍റെ എല്ലാ ഉയര്‍ച്ചയിലും താഴ്‌ചയിലും അവര്‍ തന്നോടൊപ്പം നിന്നിട്ടുണ്ടെന്നും ജയന്തിലാല്‍ പറഞ്ഞു. എല്ലാ തൊഴിലുടമകളും ഇത്തരത്തില്‍ ജീവനക്കാരുടെ സന്തോഷത്തിനായി ചിലത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.