കേരളം

kerala

ETV Bharat / business

ഇന്ത്യയിലെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ്‌വേയ്‌ക്ക് കൊച്ചിയില്‍ തുടക്കമായി - latest news in kerala

സ്വകാര്യ/ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായുള്ള കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡിന്‍റെ (സിയാല്‍) ബിസിനസ് ജെറ്റ് ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു.

Business Jet Terminal inaugurated in Kochi  ഇന്ത്യയിലെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ്‌വേ  ചാര്‍ട്ടര്‍ ഗേറ്റ്‌വേക്ക് കൊച്ചിയില്‍ തുടക്കമായി  ചാര്‍ട്ടര്‍ ഗേറ്റ്‌വേ  മുഖ്യമന്ത്രി പിണറായി വിജയന്‍  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  സിയാല്‍  കൊച്ചി രാജ്യാന്ത വിമാനത്താവളം  kochi international airport  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  Ernakulam news updates  latest news in kerala  latest news in kochi
ചാര്‍ട്ടര്‍ ഗേറ്റ്‌വേയ്‌ക്ക് കൊച്ചിയില്‍ തുടക്കമായി

By

Published : Dec 10, 2022, 10:13 PM IST

എറണാകുളം: യാത്രക്കാരുടെ എണ്ണത്തിൽ 92.66 % വളർച്ച കൈവരിക്കാൻ സിയാലിനെ പ്രാപ്‌തമാക്കിയത് വികസന പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുമ്പോട്ട് കൊണ്ടുപോയാൽ അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്‍റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകള്‍, റെയില്‍ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി മുഴുവന്‍ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികള്‍ ഈ നാല് മേഖലകളിലും ആവിഷ്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍”.

പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പ് തന്നെ തൃപ്‌തികരമായി അവ പൂര്‍ത്തിയാക്കാനും സിയാല്‍ കാണിക്കുന്ന ശ്രദ്ധ എടുത്ത് പറയേണ്ടതാണന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും നവീനമായ ഒട്ടനവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സിയാല്‍ ഏറ്റെടുത്ത് നടപ്പിലാക്കി. അവയാകട്ടെ കൊവിഡ് സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ സിയാലിന് സഹായകമായി.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ഷത്തില്‍ 12.01 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് കേന്ദ്ര ഇക്കണോമിക് & സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ദേശീയ ശരാശരിക്കും മുകളിലാണ്.

കേരളത്തിലെ ഹോസ്‌പിറ്റാലിറ്റി മേഖല 114.03 ശതമാനവും വ്യോമയാന മേഖല 74.94 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. വളര്‍ന്ന് കൊണ്ടേയിരിക്കുന്ന നമ്മുടെ ഹോസ്‌പിറ്റാലിറ്റി മേഖലയെയും വ്യോമയാന മേഖലയെയും സമന്വയിപ്പിക്കുക എന്ന ലക്ഷ്യം കൂടി സിയാലിന്‍റെ ഈ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പദ്ധതിയ്ക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചുരുങ്ങിയ ബജറ്റിൽ 10 മാസത്തിനുള്ളിൽ ഇത്തരമൊരു അഭിമാനകരമായ പദ്ധതി പൂർത്തിയാക്കിയ സിയാലിന്‍റെ വൈദഗ്ധ്യത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

പരിപാടിയില്‍ മന്ത്രിയും സിയാൽ ഡയറക്‌ടറുമായ പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എ യൂസഫലി എന്നിവര്‍ ഉൾപ്പടെയുള്ള പ്രമുഖർ സംബന്ധിച്ചു.

ബിസിനസ് ജെറ്റ് ടെര്‍മിനലുകകളുടെ ലക്ഷ്യം:ചാര്‍ട്ടർ വിമാനങ്ങള്‍ക്കും സ്വകാര്യ വിമാനങ്ങള്‍ക്കും അവയിലെ യാത്രക്കാര്‍ക്കും പ്രത്യേക സേവനം നല്‍കുകയാണ് ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ കൊച്ചി എയർ പോർട്ടിൻ ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേയ്ക്ക് കൂടി തുടക്കമാവുകയാണ്. ഇതോടെ രാജ്യത്തെ നാല് എലൈറ്റ് ക്ലബ്ബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയർന്നു.

ചാര്‍ട്ടര്‍ ഗേറ്റ് വേ എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നതോടെ ബിസിനസ് കോണ്‍ഫറന്‍സുകള്‍, അനുബന്ധ വിനോദ സഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചിലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും. 40,000 ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്.

വികസനത്തിനായുള്ള നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്‌ത് വരികയാണ്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സ്, കൊമേഷ്യൽ സോൺ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയെല്ലാം സിയാൽ ഉടൻ യാഥാർഥ്യമാക്കും. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, വ്യോമയാന മേഖലയിൽ കേരളം നേടിയിട്ടുള്ള വളര്‍ച്ചയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details