ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റിൽ 30 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കുമെന്ന് പ്രഖ്യാപനം. യുവാക്കളുടെ ശാക്തീകരണത്തിനായി ഒരു ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തൊഴിൽ പരിശീലനത്തിനാണ്.
നൈപുണ്യ വികസനത്തിന് 30 കേന്ദ്രങ്ങൾ - നൈപുണ്യ വികസനത്തിന് 30 കേന്ദ്രങ്ങൾ
2023 കേന്ദ്ര ബജറ്റില്‍ നൈപുണ്യ വികസനത്തിന് പദ്ധതി
പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0യുടെ കീഴിൽ വ്യവസായ ആവശ്യങ്ങൾ മുൻനിർത്തി വ്യത്യസ്‌തമായ കോഴ്‌സുകൾക്ക് രൂപം നൽകും. കോഡിങ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്‌സ്, മെക്കാട്രോണിക്‌സ് ഐഒടി, ത്രീഡി പ്രിന്‍റിങ് ഡ്രോണുകൾ, അന്താരാഷ്‌ട്ര അവസരങ്ങൾക്കായി യുവാക്കളെ തയ്യാറാക്കുന്നതിനുള്ള സോഫ്‌റ്റ് സ്‌കിൽ വികസന കോഴ്‌സുകൾ എന്നിവയാണ് പ്രധാനമായും ഉൾകൊള്ളിക്കുന്നത്.
വ്യവസായ അധിഷ്‌ഠിത നൈപുണ്യ വികസനത്തിനും എംഎസ്‌എംഇകൾ ഉൾപ്പെടെയുള്ള തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതിനും മൂന്ന് വർഷത്തിനുള്ളിൽ 47 ലക്ഷം യുവാക്കൾക്ക് സ്‌റ്റൈപ്പൻഡ് പിന്തുണ നൽകുന്നതിനുമായി ഏകീകൃത സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിക്കും. ഇതിലൂടെ ഡിജിറ്റൽ എക്കോസിസ്‌റ്റം വിപുലീകരിക്കും.