ന്യൂഡല്‍ഹി: പുതിയ എയര്‍ലൈനായ ആകാശ എയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂണ്‍ പകുതിയോടെ ആദ്യത്തെ ബോയിങ് 737 മാക്‌സ് വിമാനം നിര്‍മാണകമ്പനിയില്‍ നിന്നും സ്വീകരിച്ച് ജൂലൈയോടെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് വിമാനക്കമ്പനിയുടെ പദ്ധതി. ഇതിന്‍റെ ഭാഗമായി വിതരണത്തിന് തയ്യാറെടുക്കുന്ന യാത്ര വിമാനമായ ബോയിങ് 737 മാക്‌സിന്‍റെ ചിത്രങ്ങളും എയര്‍ലൈന്‍ പുറത്തുവിട്ടു.
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല, വ്യോമയാന വിദഗ്‌ദരായ വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവരുടെ പിന്തുണയോടെയാണ് എയർലൈൻ പ്രവര്‍ത്തനം. വാണിജ്യ വിമാനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് എയര്‍ലൈനിന് 2021 ഓഗസ്‌റ്റില്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള തീരുമാനത്തില്‍ എയര്‍ലൈന്‍ എത്തിയത്.