ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട - വാതുവയ്‌പ്പ് പരസ്യങ്ങൾ ഡിജിറ്റൽ വാർത്താമാധ്യമങ്ങളിലോ സ്വകാര്യ ടെലിവിഷൻ ചാനലുകളിലോ ഒടിടി പ്ലാറ്റ്‌ഫോമുകളിലോ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. ഓൺലൈൻ വാതുവയ്‌പ്പുകൾ യുവാക്കൾക്കും കുട്ടികൾക്കും സാമ്പത്തിക അപകടങ്ങൾ സൃഷ്‌ടിക്കും. ചില ഒടിടി പ്ലാറ്റ്‌ഫോമിലും സാറ്റലൈറ്റ് ചാനലുകളിലും വാതുവയ്‌പ്പ് പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്.
ഓൺലൈൻ ചൂതാട്ട - വാതുവയ്‌പ്പ് പരസ്യങ്ങൾ അനുവദിക്കില്ല: കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം - malayalam news
ഡിജിറ്റൽ വാർത്താമാധ്യമങ്ങളിലോ സ്വകാര്യ ടെലിവിഷൻ ചാനലുകളിലോ ഒടിടി പ്ലാറ്റ്‌ഫോമുകളിലോ ഓൺലൈൻ വാതുവയ്‌പ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം
ഓൺലൈൻ ചൂതാട്ട - വാതുവയ്‌പ്പ് പരസ്യങ്ങൾ അനുവദിക്കില്ല: കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം
ഇത്തരം വാർത്താ വെബ്‌സൈറ്റുകളോ വാതുവയ്‌പ്പ് സൈറ്റുകളോ ഇന്ത്യയിലെ ഒരു നിയമ അതോറിറ്റിയുടെ കീഴിലും രജിസ്റ്റർ ചെയ്‌തവയല്ല. ഓൺലൈൻ വാതുവയ്‌പ്പ് നിയമവിരുദ്ധമാണെന്നും ഏതെങ്കിലും വാർത്താമാധ്യമങ്ങളോ സ്വകാര്യ ടെലിവിഷൻ ചാനലുകളോ ഒടിടി പ്ലാറ്റ്‌ഫോമുകളോ ഉത്തരവ് ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.