കേരളം

kerala

ETV Bharat / business

'പ്രത്യാഘാതങ്ങളെ അവര്‍ തന്നെ നേരിടണം'; മാലദ്വീപിലേക്കില്ലെന്ന് നാഗാര്‍ജുന, അവധിക്കാലം ലക്ഷദ്വീപില്‍ - India Maldives Row

Actor Nagarjuna Lakshadweep Trip: മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി തെലുഗു ചലച്ചിത്ര താരം നാഗാര്‍ജുന. അവധിക്കാലം ആഘോഷിക്കാന്‍ താന്‍ ലക്ഷദ്വീപിലേക്ക് പോകുമെന്നും താരം.

Nagarjuna Lakshadweep  Nagarjuna Maldives  India Maldives Row  നാഗാര്‍ജുന മാലദ്വീപ്
Actor Nagarjuna Lakshadweep Trip

By ETV Bharat Kerala Team

Published : Jan 15, 2024, 12:54 PM IST

ഹൈദരാബാദ് :ഇന്ത്യ- മാലദ്വീപ് വിവാദത്തിനിടെ അവധിക്കാലം ലക്ഷദ്വീപില്‍ ആഘോഷിക്കുമെന്ന് അറിയിച്ച് തെലുഗു ചലച്ചിത്ര താരം നാഗാര്‍ജുന (Actor Nagarjuna Lakshadweep Trip). മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയാണ് താരം ലക്ഷദ്വീപിലേക്ക് പോകാനൊരുങ്ങുന്നത്. മാലദ്വീപില്‍ പദ്ധതിയിട്ടിരുന്ന ചിത്രീകരണങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ഉന്നയിച്ചതിന് പിന്നാലെയാണ് താരത്തിന്‍റെ തീരുമാനം (Telugu Actor Nagarjuna Cancel Maldives Trip).

പ്രധാനമന്തി നരേന്ദ്ര മോദിയ്‌ക്കും ഇന്ത്യയ്‌ക്കുമെതിരെ അടുത്തിടെയാണ് മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിമാരായിരുന്ന മറിയം ഷിവുന, മല്‍ഷ, ഹസന്‍ സിഹാന്‍ വിവാദ പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ വിവാദം ശക്തമാകുകയും മാലദ്വീപ് ടൂറിസത്തെ പ്രശ്‌നം ബാധിക്കുകയും ചെയ്‌തതോടെ നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മൂന്ന് പേരെയും മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയിരുന്നു (India Maldives Row).

വിവാദം കനത്തതോടെ ഇന്ത്യയില്‍ നിരവിധി പ്രമുഖരാണ് മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയത്. ഇക്കൂട്ടത്തിലാണ് ഇപ്പോള്‍ നാഗാര്‍ജുനയും വന്നിരിക്കുന്നത്. തെലുഗു ചലച്ചിത്ര നിര്‍മാതാക്കളുടെ യൂട്യൂബ് ചാനലില്‍ സംഗീത സംവിധായകരായ എംഎം കീരവാണി, ചന്ദ്രബോസ് എന്നിവരുമായുള്ള അഭിമുഖത്തിലായിരുന്നു നാഗാര്‍ജുന ഇക്കാര്യം വ്യക്തമാക്കിയത്.

'ബിഗ് ബോസ് ഷോയ്‌ക്കും, നാ സാമി രംഗ (Naa Saami Ranga) എന്ന ചിത്രത്തിനും വേണ്ടി 75 ദിവസത്തോളം ഇടവേളയില്ലാതെയാണ് ജോലി ചെയ്യേണ്ടി വന്നത്. ഈ സാഹചര്യത്തിലായിരുന്നു മാലദ്വീപിലേക്ക് പോകാന്‍ ആലോചിച്ചത്. എന്നാല്‍, ഇപ്പോള്‍ അങ്ങോട്ടേക്ക് പോകാന്‍ ബുക്ക് ചെയ്‌തിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കി.

ഇനി അടുത്ത ആഴ്‌ചയില്‍ ലക്ഷദ്വീപിലേക്ക് പോകാനാണ് തീരുമാനം. ഭയം കൊണ്ടല്ല മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയത്. ഇപ്പോള്‍, അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് തോന്നി.

ഇന്ത്യയിലെ 150 കോടി ജനങ്ങളെ നയിക്കുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിനെതിരെയും നമ്മുടെ രാജ്യത്തിനെതിരെയും മാലദ്വീപിലുള്ളവര്‍ നടത്തിയ പ്രസ്‌താവനകള്‍ ഒട്ടും ആരോഗ്യകരമായത് ആയിരുന്നില്ല. പറഞ്ഞതിനുള്ള പ്രത്യാഘാതങ്ങള്‍ അവര്‍ നേരിടുക തന്നെ ചെയ്യും'- നാഗാര്‍ജുന പറഞ്ഞു.

താന്‍ പോകാനിരിക്കുന്ന ലക്ഷദ്വീപിലെ ബംഗാരം ദ്വീപിനെ (Bangaram Islands in Lakshadweep) കുറിച്ചും നാഗാര്‍ജുന അഭിമുഖ സംഭാഷണത്തിനിടെ സംസാരിച്ചു. കൂടാതെ, എംഎം കീരവാണിയോടും ലക്ഷദ്വീപിലേക്ക് യാത്ര നടത്താന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

Also Read :മാലദ്വീപ് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല പാർട്ടിക്ക് വിജയം; ഭരണപക്ഷത്തിന് കനത്ത തിരിച്ചടി

ABOUT THE AUTHOR

...view details