തിരുവനന്തപുരം:ഒരാഴ്‌ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4765 രൂപയും പവന് 38120 രൂപയുമായി.
കഴിഞ്ഞയാഴ്‌ച ആറ് ദിവസം തുടര്‍ച്ചയായി വില ഉയര്‍ന്നിരുന്നു. സമാനമായ സാഹചര്യം ഈ ആഴ്‌ചയും തുടരുമെന്നായിരുന്നു വിലയിരുത്തലെങ്കിലും സ്വര്‍ണ വില കുറയുകയായിരുന്നു. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്.