മുംബൈ: ലിസ്റ്റ് ചെയ്‌തതിന് പിന്നാലെ കുതിച്ചുയർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ ഓഹരി വില. പ്രഥമ വില്പന വിലയായ 76 രൂപയിൽ നിന്ന് ഓഹരി വില 115 രൂപയായി ഉയർന്നു. 51.32 ശതമാനം ആയാണ് വില ഉയർന്നത്. ഓഹരി വില കുതിച്ചുയർന്നതോടെ സോമാറ്റോയുടെ വിപണി മൂല്യം ഒരു ലക്ഷംകോടി രൂപയിലെത്തി.
ഓഹരി വിപണിയിൽ കുതിച്ച് സൊമാറ്റോ - ഓഹരി വിപണി
ഓഹരി വില കുതിച്ചുയർന്നതോടെ സോമാറ്റോയുടെ വിപണി മൂല്യം ഒരു ലക്ഷംകോടി രൂപയിലെത്തി.
ഓഹരി വിപണിയിൽ കുതിച്ച് സൊമാറ്റോ
Also Read: പുതിയ രൂപം പുതിയ ഭാവം, നല്ല ദിനങ്ങൾ പ്രതീക്ഷിച്ച് കെഎസ്ആർടിസി
നിലവിൽ 64.08 ശതമാനം ഉയർന്ന് 124.70 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഒരു വേള അപ്പർ സർക്യുട്ട് ഭേദിച്ച് വില 138 രൂപയിലെത്തിയിരുന്നു. ജൂലൈ 14,15,16 തിയതികളിലായിരുന്നു സൊമാറ്റോയുടെ പ്രഥമ ഓഹരി വില്പന. 9,000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്‌ജിന്‍റെ 375 കോടി രൂപയുടെ ഓഹരികളുമാണ് സൊമാറ്റോ വില്പനയ്‌ക്ക് വെച്ചത്. 2008 ജൂലൈയിൽ ആണ് സൊമാറ്റോ പ്രവർത്തനം ആരംഭിച്ചത്.