കേരളം

kerala

ETV Bharat / business

ഡീമാറ്റ്/ട്രേഡിങ്ങ് അക്കൗണ്ട് : ഈ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ഉപയോഗിക്കാനാവില്ല - NSDL

വിവരങ്ങൾ പുതുക്കാൻ ജൂലൈ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്

demat trading account  update demat trading account  ഡീമാറ്റ് ട്രേഡിങ്ങ് അക്കൗണ്ട്  ഡീമാറ്റ് അക്കൗണ്ട് പുതുക്കൽ  CDSL  NSDL  ഡീമാറ്റ് അക്കൗണ്ട്
ഡീമാറ്റ്/ ട്രേഡിങ്ങ് അക്കൗണ്ട്; ഈ വിവരങ്ങൾ പുതുക്കയില്ലെങ്കിൽ ഉപയോഗിക്കാനാവില്ല

By

Published : Jul 28, 2021, 7:17 PM IST

നിങ്ങൾ ഡീമാറ്റ്/ ട്രേഡിങ്ങ് അക്കൗണ്ട് ഉടമകളാണോ..? എങ്കിൽ ഉടൻ നിങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങൾ പുതുക്കേണ്ടതാണ്. ജൂലൈ 31ഓടെ വിവരങ്ങൾ പുതുക്കാത്ത അക്കൗണ്ടുകൾ ഉപയോഗിക്കാനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റോക്ക് ബ്രോക്കേജ് സ്ഥാപനങ്ങളുടെയും മറ്റും അയച്ച ഇ-മെയിൽ സന്ദേശം ഉപഭോക്താക്കൾക്ക് അയച്ചിട്ടുണ്ട്.

Also Read: കൊവിഡിനിടയിലും നേട്ടമുണ്ടാക്കി പോസ്റ്റ് ഓഫിസ് ബാങ്ക്; ഇടപാടുകൾ ഇരട്ടിയായി

2021 ഏപ്രിൽ 5ന് സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡും (സിഡിഎസ്എൽ) ഏപ്രിൽ 7ന് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ജൂലൈ 31ന് ആണ് വിവരങ്ങൾ പുതുക്കാനുള്ള അവസാന തിയ്യതി. പേര്, വിലാസം, പാൻകാഡ് വിവരങ്ങൾ, ഇ-മെയിൽ ഐഡി, വരുമാന പരിധി തുടങ്ങിയ വിവരങ്ങളാണ് പുതുക്കേണ്ടത്. വരുമാന പരിധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേകമാണ് നൽകേണ്ടത്.

വ്യക്തികൾക്കുള്ള വിവിധ വരുമാന പരിധി

  • ഒരു ലക്ഷം രൂപയ്‌ക്ക് താഴെ
  • ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ
  • അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ
  • 10 ലക്ഷം മുതൽ 25 ലക്ഷം വരെ
  • 25 ലക്ഷത്തിന് മുകളിൽ

സ്ഥാപനങ്ങൾക്കുള്ള പരിധി

  • 20 ലക്ഷം വരെ
  • 20 ലക്ഷം മുതൽ 50 ലക്ഷം വരെ
  • 50 ലക്ഷം മുതൽ ഒരു കോടി വരെ
  • ഒരു കോടിക്ക് മുകളിൽ

ABOUT THE AUTHOR

...view details