ഇന്ത്യയിലെ വാഹന പ്രേമികളൊക്കെ വളരെ നാളായി ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ടെസ്‌ല കാറുകളുടെ വരവ്. എന്നാൽ ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ടെസ്‌ലയുടെ സിഇഒ എലോണ്‍ മസ്ക്. കാറുകൾ ഇന്ത്യയിലെത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മസ്ക് വ്യക്തമാക്കി.
Also Read: മീഡിയാടെക്ക് ചിപ്സെറ്റുമായി വണ്‍പ്ലസിന്‍റെ ആദ്യ ഫോണ്‍; നോർഡ് 2 5G എത്തി
"ഇലട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയിലേത്. കൂടാതെ ക്ലീൻ എനർജി വാഹനങ്ങളെ സാധാരണ ഡീസൽ/ പെട്രോൾ വാഹനങ്ങളെ പോലെയാണ് പരിഗണിക്കുന്നത്. ഇത് ഇന്ത്യയുടെ കാലാവസ്ഥാ സംരംക്ഷണ ലക്ഷ്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടുന്നതായി തോന്നുന്നില്ല" എലോണ്‍ മസ്ക് പറയുന്നു.
ടെസ്‌ലയുടെ കാറുകൾ ഇന്ത്യയിലെത്തിക്കാൻ അഭ്യർഥിച്ച ഒരു വാഹന പ്രേമിക്ക് ട്വിറ്ററിലൂടെയാണ് എലോണ്‍ മസ്ക് മറുപടി നൽകിയത്.