കേരളം

kerala

ETV Bharat / business

ഹരിത പടക്കമെന്തെന്നറിയാതെ ശിവകാശിയിലെ പടക്കവിപണി - green crackers news

ഇന്ത്യയിലെ 90 ശതമാനം പടക്കങ്ങളും നിർമിക്കപ്പെടുന്ന ശിവകാശിയിൽ 'ഹരിത പടക്കം' എന്ന  ആശയം ഇത് വരെയും പൂർണമായി നടപ്പാക്കിയിട്ടില്ല.1,150 ഫാക്ടറികളുള്ള  ശിവകാശി പ്രദേശത്ത് മൂന്ന്  യൂണിറ്റുകളിൽ മാത്രമാണ് ഹരിത പടക്കമുപയോഗിക്കുന്നതെന്ന് പടക്ക വ്യാപാര ട്രേഡ് ജേണലായ പൈറോ ഇന്ത്യ ന്യൂസിന്റെ എഡിറ്റർ വിജയ് കുമാർ ആരോപിച്ചു.

ശിവകാശിക്ക് അറിയാത്ത ഹരിത പടക്കം

By

Published : Oct 26, 2019, 3:08 PM IST

തമിഴ്‌നാട്: 2018 ഒക്ടോബറിൽ സുപ്രീം കോടതി പടക്കം നിരോധിച്ചതിന് ശേഷമാണ് 'ഹരിത പടക്കം' എന്ന ആശയം പടക്ക വ്യവസായ മേഖലയിൽ അവതരിപ്പിക്കുന്നത്.എന്നാൽ ഇന്ത്യയിലെ 90 ശതമാനം പടക്കങ്ങളും നിർമിക്കപ്പെടുന്ന ശിവകാശിയിൽ 'ഹരിത പടക്കം' എന്ന ആശയം ഇത് വരെയും പൂർണമായി നടപ്പാക്കിയിട്ടില്ല.പരമ്പരാഗത പടക്കങ്ങളേക്കാൾ 30 ശതമാനം മലിനീകരണം കുറഞ്ഞവയാണ് ഹരിത പടക്കങ്ങൾ. അന്തരീക്ഷ മലിനീകരണം കുറക്കുക, അപകടങ്ങൾ കുറക്കുക എന്നീ ലക്ഷ്യത്തോടെ കൗൺസിൽ ഓഫ് സയന്‍റഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ നാഷണൽ എൻവയോൺമെന്‍റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി‌.എസ്‌.ഐ‌.ആർ-എൻ.ഇ.ഇ.ആർ.ഐ) ആണ് ഹരിത പടക്കം വികസിപ്പിച്ചെടുത്തത്.

ശിവകാശിക്ക് അറിയാത്ത ഹരിത പടക്കം

1,150 ഫാക്ടറികളുള്ള ശിവകാശി പ്രദേശത്ത് മൂന്ന് യൂണിറ്റുകളിൽ മാത്രമാണ് ഹരിത പടക്കം നിർമ്മിക്കുന്നതെന്ന് പടക്ക വ്യാപാര ട്രേഡ് ജേണലായ പൈറോ ഇന്ത്യ ന്യൂസ് എഡിറ്റർ വിജയ് കുമാർ പറഞ്ഞു .ഒരു ഫാക്ടറി മാത്രമാണ് എൻ.ഇ.ഇ.ആർ.ഐ അധികൃതർ സന്ദർശിച്ച് ഹരിത പടക്കം സംബന്ധിച്ച വിവരം നൽകിയതെന്നും പടക്കങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നതിന്‍റെ ചുമതലയുള്ള ആളുകൾക്ക് ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും വിജയ് കുമാർ ചൂണ്ടിക്കാട്ടി.പടക്ക നിർമാണ കമ്പനികളുടെ ഉടമകൾക്കും കൃത്യമായി ഹരിത പടക്കത്തിലുപയോഗിച്ചിരിക്കുന്ന വസ്തുക്കളെ പറ്റി എൻ.ഇ.ഇ.ആർ.ഐ അധികൃതർ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും വിജയ് കുമാർ കൂട്ടിച്ചേർത്തു.

പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റ് ദോഷകരമായ രാസവസ്തുക്കൾ പുറന്തള്ളുന്നതാണ്.സി‌.എസ്‌.ഐ‌.ആർ-എൻ.ഇ.ഇ.ആർ.ഐ വികസിപ്പിച്ചെടുത്ത ഹരിത പടക്കങ്ങളിൽ ബേരിയം നൈട്രേറ്റ് അടങ്ങിയിട്ടില്ലെന്നും എന്നാൽ രാസവസ്തുക്കളില്ലാതെ പടക്കം ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാൽ അവയുടെ അളവ് കുറയ്ക്കുകയും ചില അഡിറ്റീവുകൾ ഉപയോഗിക്കുകയും ചെയ്യുമെന്ന് ശ്രീ വേലവൻ പടക്ക കമ്പനി ഉടമ എൻ. എല്ലങ്കോവൻ പറയുന്നു. ഹരിത പടക്കത്തിന്‍റെ നിലവിലെ ഫോർമുല മൂന്ന് തരം പടക്കങ്ങൾക്കേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂവെന്നും എല്ലങ്കോവൻ പറഞ്ഞു. എന്നാൽ കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ പരമ്പരാഗത പടക്കങ്ങൾ തന്നെയാണ് ഈ വർഷവും മിക്ക നിർമാതാക്കളും ദീപാവലിക്കായി തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രദേശ വാസിയായ തൊഴിലാളി പറഞ്ഞു. ഹരിത പടക്കങ്ങളുടെ നിർമാണത്തിന് വേണ്ട നിർദേശങ്ങൾ ശിവകാശി മേഖലയിൽ ഉടൻ നൽയില്ലെങ്കിൽ പടക്ക നിർമാണത്തെ ആശ്രിയിച്ചു കഴിയുന്ന നിരവധി പേരുടെ ഉപജീവനമാർഗത്തെ ഇത് സാരമായി ബാധിക്കും.

ABOUT THE AUTHOR

...view details