കോഴിക്കോട്: ഓണ്‍ലൈൻ വ്യാപാര രംഗത്തേക്ക് കടന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വ്യാപകമായതോടെ തദ്ദേശീയ വ്യാപാരികൾ പ്രതിസന്ധിയിലായിരുന്നു. കൊവിഡ് വ്യാപനം കൂടി ആയതോടെ സാധനങ്ങൾ വാങ്ങാൻ ഓണ്‍ലൈൻ സൈറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി.
Also Read: അസംഘടിത മേഖലയ്‌ക്കായി കേന്ദ്രത്തിന്‍റെ ഇ-ശ്രാം പോർട്ടൽ; വിശദാംശങ്ങൾ അറിയാം
ഈ സാഹചര്യത്തിലാണ് ഇ- ഭവൻ എന്ന മൊബൈൽ ആപ്ലിക്കേഷനുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എത്തുന്നത്. ഇ-കൊമേഴ്‌സ് ഭീമന്മാർ മൂലം പ്രതിസന്ധിയിലായ 10 ലക്ഷത്തോളം വ്യാപാരികൾ വി-ഭവൻ ആപ്പിന്‍റെ ഭാഗമാവും. സെപ്‌റ്റംബർ 15 മുതൽ ആപ്പ് പ്രവർത്തനം ആരംഭിക്കും. സ്റ്റേഷനറി, ടെക്‌സ്റ്റൈൽസ്, ഇലക്‌ട്രോണിക്സ് തുടങ്ങിയവയെല്ലാം ആപ്പിൽ ലഭ്യമാകും.