കേരളം

kerala

ETV Bharat / business

ടിവിഎസിന്‍റെ വില്‍പ്പനയില്‍ 8% ഇടിവ്

2,50,933 വാഹനങ്ങളാണ് ഡിസംബര്‍ 31 വരെ വിറ്റത്. 2020 ഡിസംബര്‍ 31 വരെ അത് 2,72,084 ആയിരുന്നു

By

Published : Jan 2, 2022, 6:21 AM IST

TVS Motor Company sales in december falls  TVS Motor Company  vehicle industry  ടിവിഎസ് മോട്ടോർ കമ്പനി  ഡിസംബറിലെ വാഹന വിൽപനയിൽ ടിവിഎസ് മോട്ടോർ കമ്പനിയിൽ ഇടിവ്
ഡിസംബറിലെ വാഹന വിൽപനയിൽ ടിവിഎസ് മോട്ടോർ കമ്പനിയിൽ 8% ഇടിവ്

ന്യൂഡൽഹി : വാഹന വിൽപ്പനയില്‍ മുൻ വർഷത്തെ അപേക്ഷിച്ച് 8% ഇടിവ് രേഖപ്പെടുത്തിയതായി ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോർ കമ്പനി. 2,50,933 വാഹനങ്ങളാണ് 2021 ഡിസംബര്‍ 31 വരെ വിറ്റത്. 2020 ലെ കണക്ക് 2,72,084 ആയിരുന്നു.

ആഭ്യന്തര ഇരുചക്രവാഹന വിൽപ്പന 2020 ല്‍ 1,76,912 ആയിരിക്കെ 2021 ല്‍ 1,46,763 ആയിരുന്നു. 17 ശതമാനം ഇടിവാണ് ഇതിലുണ്ടായിരിക്കുന്നത്.

Also Read: ഹിജാബ് ധരിച്ച കോളജ് വിദ്യാർഥിനികള്‍ക്ക് ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചു

അതേസമയം, മോട്ടോർ സൈക്കിൾ വിൽപ്പനയില്‍ വർധനവുണ്ടായതായും കമ്പനി അറിയിച്ചു. 2020ലെ 1,19,051ൽ നിന്നും 2021 പൂര്‍ത്തിയാകുമ്പോള്‍ 12 ശതമാനം വർധിച്ച് 1,33,700 ആയി. മൂന്ന് ചക്ര വാഹന വിൽപ്പന 2021 ൽ 12 ശതമാനം ഉയർന്ന് 15,541 യൂണിറ്റിലെത്തി. 2020ൽ ഇത് 13,845 യൂണിറ്റായിരുന്നു.

വാഹന കയറ്റുമതിയിൽ 2020 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 10 ശതമാനം വർധനവുണ്ടായി. 1,03,420 വാഹനങ്ങളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. 2020 ഡിസംബറിൽ ഇത് 94,269 ആയിരുന്നു.

ABOUT THE AUTHOR

...view details