ന്യൂഡൽഹി:മൊത്ത വിപണിയിൽ തക്കാളി, ഉള്ളി ഉൾപ്പെടെ എല്ലാ പച്ചക്കറികളുടെയും വില കുത്തനെ കുറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ മൊത്ത വിപണി മാർക്കറ്റായ ആസാദ്‌പൂർ മണ്ഡിയിൽ തക്കാളി കിലോക്ക് ഒരു രൂപയിൽ താഴെയാണ് വിൽക്കുന്നത്. ചില്ലറക്കച്ചവടക്കാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. തക്കാളി മാത്രമല്ല മറ്റെല്ലാ പച്ചക്കറികളും ഒരു രൂപക്ക് വിൽക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ.
ഡൽഹിയിലെ തക്കാളി വില കിലോക്ക് ഒരു രൂപയിൽ താഴെ - തക്കാലി വില
ഡൽഹിയിലെ ആസാദ്‌പൂർ മണ്ഡി മാർക്കറ്റിൽ തക്കാളി കിലോക്ക് ഒരു രൂപയിൽ താഴെയാണ് വിൽക്കുന്നത്. ചില്ലറക്കച്ചവടക്കാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ചുരയ്‌ക്കയുടെ മൊത്ത വില കിലോക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വർധിച്ചു. പീച്ചിങ്ങ കിലോക്ക് ആറ് രൂപക്കും വിൽക്കുന്നു. ഉള്ളിയുടെ ശരാശരി വില ഈ മാസം ഒന്നര രൂപ വരെ കുറഞ്ഞുവെന്ന് ഓഖ്‌ല മണ്ഡി ഓഡിറ്റർ വിജയ് അഹൂജ പറഞ്ഞു. ഡൽഹിയിൽ നിന്നും നിരവധി കുടിയേറ്റ തൊഴിലാളികൾ സ്വദേശത്തേക്ക് പോയതോടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. ഭക്ഷണശാലകളും, ദാബകളും അടച്ചതും മറ്റൊരു കാരണമാണ്. ടോക്കൺ സംവിധാനം ഉള്ളതിനാൽ ആളുകൾ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നതും ആവശ്യക്കാർ കുറയാൻ കാരണമായെന്ന് വ്യാപാരിയായ രാജേന്ദ്ര ശർമ പറഞ്ഞു.
ആസാദ്‌പൂർ മണ്ഡിയിലെ ഈ മാസത്തെ വിൽപന നിരക്ക് അനുസരിച്ച്, മെയ് ഒന്നിന് തക്കാളിയുടെ മൊത്ത വില കിലോക്ക് ആറ് മുതൽ 15.25 രൂപ വരെയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി കിലോക്ക് 0.75 മുതൽ 5.25 രൂപ വരെയായി കുറഞ്ഞു. മെയ് ഒന്നിന് ഉള്ളിയുടെ മൊത്ത വില കിലോക്ക് 4.50 മുതൽ 11.25 രൂപ വരെയായിരുന്നു, ശനിയാഴ്‌ച ഇത് കിലോക്ക് 2.50 മുതൽ 8.50 രൂപയായി കുറഞ്ഞു. മറ്റ് പച്ചക്കറികളുടെ വില മൊത്തവിലയേക്കാൾ കൂടുതലാണെന്ന് വ്യാപാരിയായ ശിവലാൽ പറയുന്നു. മണ്ഡിയിൽ നിന്ന് കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും കോടാവുകയും ഗതാഗത നിരക്ക് കൂടിയതും മൊത്തക്കച്ചവടത്തേക്കാൾ ഉയർന്ന വിലയ്ക്ക് ഈടാക്കുന്നതിന് കാരണമായി.