ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു ഒരു ദിവസം പിന്നിട്ടിട്ടും കുതിപ്പ് നിര്‍ത്താതെ ഓഹരി വിപണി. സെന്‍സെക്സ് 623 പോയന്‍റില്‍ നിന്ന് 39,435ലും നിഫ്റ്റി 50ല്‍ നിന്ന് 187 പോയിന്‍റ് ഉയര്‍ന്ന് 11,844ല്‍ എത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു
2014ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയും ഓഹരി വിപണിയില്‍ നേട്ടം കൈവരിച്ചിരുന്നു.
ഓഹരി വിപണി
ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടോബ്രോ, സ്റ്റേറ്റ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ മാത്രം 350 പോയിന്‍റാണ് കുതുച്ചുയര്‍ന്നത്. മോദി സര്‍ക്കാര്‍ തന്നെ ഭരണത്തില്‍ തുടരുന്ന അവസ്ഥയില്‍ സാമ്പത്തിക രംഗത്ത് കാര്യമായ മാറ്റം സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. നേരത്തെ 2014ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയും ഓഹരി വിപണിയില്‍ നേട്ടം കൈവരിച്ചിരുന്നു.