കേരളം

kerala

ETV Bharat / business

സെന്‍സെക്‌സ് 504 പോയിന്‍റുകൾ നഷ്‌ടത്തില്‍ ക്ലോസ് ചെയ്‌തു - എസ് ബാങ്ക്

ബാങ്കിംഗ്, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്‌ടത്തിലാണ് ക്ലോസ് ചെയ്‌തത്. ആഗോള കാരണങ്ങളും വില്‌പന സമ്മര്‍ദവുമാണ് സൂചികകൾ ഇടിയാന്‍ കാരണം.

സെന്‍സെക്‌സ് 504 പോയിന്‍റുകൾ നഷ്‌ടത്തില്‍ ക്ലോസ് ചെയ്‌തു

By

Published : Sep 25, 2019, 8:40 PM IST

മുംബൈ: ബുധനാഴ്ച സെന്‍സെക്സ് 504 പോയിന്‍റുകൾക്ക് താഴുകയും, 1.29 ശതമാനം നഷ്‌ടത്തില്‍ 38593.52-ല്‍ ക്ലോസ് ചെയ്യുകയും ചെയ്തു. ബാങ്കിംഗ്, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്‌ടത്തിലാണ് ക്ലോസ് ചെയ്‌തത്. നിഫ്റ്റി 148 പോയിന്‍റുകൾക്ക് താഴ്ന്ന് 1.28 ശതമാനം നഷ്‌ടത്തില്‍ 11,440.20-ന് ക്ലോസ് ചെയ്‌തു.

എസ്ബിഐ, റ്റാറ്റ മോട്ടോര്‍സ്, മാരുതി, എസ് ബാങ്ക്, എച്ച്ഡിഎഫ്സി, റ്റാറ്റ സ്റ്റീല്‍, വേദാന്ത എന്നീ ഓഹരികൾ 7.37 ശതമാനം നഷ്‌ടമാണുണ്ടാക്കിയത്. എന്നാല്‍ പവര്‍ഗ്രിഡ്, ടിസിഎസ്, എന്‍ടിപിസി, എച്ച്സിഎല്‍ ടെക്ക്, ടെക്ക് മഹീന്ദ്ര, ആര്‍ഐഎല്‍ എന്നീ ഓഹരികൾ 4.39 ശതമാനം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളും വില്‌പന സമ്മര്‍ദവുമാണ് സൂചികകൾ ഇടിയാന്‍ കാരണം.

ABOUT THE AUTHOR

...view details