മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക സെൻസെക്‌സ് 334.5 പോയിന്‍റ് (0.85%) നഷ്‌ടത്തിൽ 38,964 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 73.50 പോയിന്‍റ് (0.63%) ഇടിഞ്ഞ് 11,588.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 335 പോയിന്‍റ് ഇടിഞ്ഞു, ഇൻഫോസിസ് ഓഹരി താഴേക്ക് - Infosys sensex news
സെൻസെക്‌സ് 334.5 പോയിന്‍റ് നഷ്‌ടത്തിലും നിഫ്‌റ്റി 73.50 പോയിന്‍റ് നഷ്‌ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ട ഇൻഫോസിസ് ഓഹരികൾ 17 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെകസ് 335 പോയിന്‍റ് ഇടിഞ്ഞു
ഇൻഫോസിസിനെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉണ്ടായതിനെത്തുടർന്ന് ഇൻഫോസിസ് ഓഹരികൾ 17 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ മോട്ടേഴ്‌സ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ് എന്നിവക്ക് 3.51 ശതമാനം വരെ നഷ്ടമുണ്ടായി. ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഓട്ടോ, എച്ച് യു എൽ, എച്ച്ഡിഎഫ്സി എന്നിവർ 3.06 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.