മുംബൈ: ഏഴ് ദിവസത്തെ തുടർച്ചയായ ഉയർച്ചക്ക് ശേഷം ബിഎസ്‌ഇ സെൻസെക്സ് 54 പോയിൻറ് ഇടിഞ്ഞു. സെൻസെക്സ് 53.73 പോയിന്‍റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 40,248.23 ൽ എത്തി. സെൻസെക്സ് സൂചിക ഇന്നത്തെ ഏറ്റവും താഴ്ന്ന നിരക്കായ 40,053.55 ലും ഉയർന്ന നിരക്കായ 40,466.55 ലും എത്തിയിരുന്നു. എൻ എസ് ഇ നിഫ്റ്റിയും 24.10 പോയിന്‍റ് അഥവാ 0.20 ശതമാനം ഇടിഞ്ഞ് 11,917.20 എന്ന നിലയിലെത്തി.
സെൻസെക്‌സിലും നിഫ്‌റ്റിയിലും ഇടിവ് - Sensex 40,248.23 news
ബിഎസ്‌ഇ സെൻസെക്സ് 53.73 പോയിൻറ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 40,248.23 ൽ എത്തി. എൻ എസ് ഇ നിഫ്റ്റി 24.10 പോയിന്‍റ് അഥവാ 0.20 ശതമാനം ഇടിഞ്ഞ് 11,917.20 എന്ന നിലയിലെത്തി.
സെൻസെക്‌സിലും നിഫ്‌റ്റിയിലും ഇടിവ്
സൺ ഫാർമ, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, എം ആൻഡ് എം എന്നിവ സെൻസെക്സിൽ 2.40 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എസ്ബിഐ, ബജാജ് ഓട്ടോ, ഐടിസി, ഹീറോ മോട്ടോകോർപ്പ്, ടെക് മഹീന്ദ്ര എന്നിവയുടെ ഓഹരി വില 2.77 ശതമാനമായി ഉയർന്നു. യെസ് ബാങ്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 10 പൈസ ഉയർന്ന് 70.66 രൂപ ആയപ്പോൾ ആഗോള എണ്ണ വില 0.82 ശതമാനം ഉയർന്ന് ബാരലിന് 62.65 ഡോളറിലെത്തി.