മുംബൈ: സെൻസെക്‌സും നിഫ്റ്റിയും റേക്കോർഡ് നേട്ടത്തിലെത്തി. ബിഎസ്‌ഇ സെൻസെക്‌സ് 115.35 പോയിന്‍റ് ( 0.28 %) ഉയർന്ന് 41,673.92 എന്ന പുതിയ ക്ലോസിംഗ് റെക്കോഡിലെത്തി.
എൻഎസ്‌ഇ നിഫ്റ്റി 38.05 പോയിന്‍റ് ( 0.31%) ഉയർന്ന് 12,259.70 എന്ന പുതിയ ഉയരത്തിലെത്തി. നിഫ്‌റ്റി ഇന്നത്തെ വ്യാപാരത്തിനിടയിൽ 12,268.35 എന്ന ഉയരത്തിലെത്തിയിരുന്നു.
6.74 ശതമാനം ഉയർന്ന യെസ് ബാങ്കാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എം ആൻഡ് എം, ആർഐഎൽ എന്നിവയും നേട്ടത്തിലാണ്.
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സിലെ 30 ഷെയറുകളുടെ സ്ഥാനം വേദാന്ത, എച്ച്ഡിഎഫ്‌സി, സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ 2.26 ശതമാനം വരെ നഷ്‌ടത്തിലാണ്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസയായി കുറഞ്ഞ് 71.15 (ഇൻട്രാ-ഡേ)രൂപയിലെത്തി. ആഗോള എണ്ണ വില 0.12 ശതമാനം ഉയർന്ന് 66.25 യുഎസ് ഡോളറിലെത്തി