മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. ബോബെ സ്റ്റോക് എസ്ക്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചലും നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓപ്പണിംഗ് സെഷനിൽ 250 ഓളം പോയിന്റുകൾ നേടിയ ശേഷം 30ഓളം ഓഹരികള്‍ 26.13 പോയന്‍റ് ഉയര്‍ന്നു രാവിലെ 11.32ഓടെ ഇവ 36,716ല്‍ എത്തി. നിഫ്റ്റി 7.95 പോയിൻറ് ഉയര്‍ന്ന് 10,863.45ല്‍ എത്തി
ഓഹരി വിപണി നേട്ടത്തില്‍ തുടക്കം; ലാഭം കൊയ്ത് എച്ച്സിഎല്‍ - ഓഹരി
എച്ച്സിഎല്‍ ആണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് അഞ്ച് ശതമാനമാണ് ഇവയുടെ ഓഹരികളില്‍ ഉണ്ടായ നേട്ടം.
ഓഹരി വിപണി നേട്ടത്തില്‍ തുടക്കം; ലാഭം കൊയ്ത് എച്ച്സിഎല്‍
ഇൻഡസ്ലാന്‍ ബാങ്ക്, ടാറ്റാ സ്റ്റീൽ, ആക്സിസ് ബാങ്ക്, ആർഐഎൽ, എച്ച്ഡിഎഫ്‌സി, ടെക്എം, ഏഷ്യൻ പെയിന്റ്സ് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേ സമയം എച്ച് സി എല്‍ ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ്, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരികള്‍ നേട്ടം കൊയ്തു. എച്ച്സിഎല്‍ ആണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് അഞ്ച് ശതമാനമാണ് ഇവയുടെ ഓഹരികളില്‍ ഉണ്ടായ നേട്ടം.