മുംബൈ: എക്കാലത്തേയും മികച്ച നേട്ടം സ്വന്തമാക്കി സെൻസെക്‌സും നിഫ്റ്റിയും. ബിഎസ്‌ഇ സെൻസെക്‌സ് 413.45 പോയിന്‍റ് (1.01%) ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 41,352.17 ലും നിഫ്‌റ്റി 111.05 പോയിന്‍റ് ( 0.92%) ഉയർന്ന് 12,165 എന്ന റെക്കോഡിലുമെത്തി.
ടാറ്റാ സ്‌റ്റീൽ (4.38 %), ഭാരതി എയർടെൽ (4.37 %), വേദാന്ത (3.50 %), ടാറ്റ മോട്ടോഴ്‌സ് (3.03%) എച്ച്ഡിഎഫ്‌സി ( 2.46%), ബജാജ് ഫിനാൻസ് (2.39 %) എന്നിവ നേട്ടം കൊയ്‌തു.
സൺ ഫാർമ (1.37 %), എം ആൻഡ് എം( 0.63%), ബജാജ് ഓട്ടോ (0.56 %), എച്ച്‌യുഎൽ (0.48 %) എന്നിവ നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.